സ്കൂ​ൾ തു​റ​ക്ക​ൽ: ആ​ശ​ങ്ക​യൊ​ഴി​യാ​തെ ര​ക്ഷി​താ​ക്ക​ൾ
Thursday, October 28, 2021 11:31 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​വം​ബ​ർ ഒ​ന്നി​ന് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്ക​വേ ഭ​യാ​ശ​ങ്ക​ക​ളി​ലാ​ണ് ഭൂ​രി​പ​ക്ഷം ര​ക്ഷ​ക​ർ​ത്താ​ക്ക​ളും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വു വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും രോ​ഗം പൂ​ർ​ണ​മാ​യി വി​ട്ടൊ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്.​ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം.
സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​ക്കു​ന്ന​തി​ന് സ​മ്മ​തി​ച്ചു കൊ​ണ്ടു​ള്ള സ​മ്മ​ത​പ​ത്രം ര​ക്ഷ​ക​ർ​ത്താ​വ് ഒ​പ്പി​ട്ടു ന​ൽ​കേ​ണ്ട​തു​ണ്ട്.​ സ്കൂ​ളു​ക​ളി​ൽ നി​ന്ന​ാണ് ഈ ​സ​മ്മ​ത​പ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ത് എ​ത്തി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ഈ ​സ​മ്മ​തി​പ​ത്രം ഒ​പ്പി​ട്ട് സ്കൂ​ളു​ക​ളി​ൽ തി​രി​കെ​യെ​ത്തി​ച്ചി​ട്ടി​ല്ല. സ്കൂ​ളി​ല​യ​ക്കാ​നു​ള്ള ഭ​യം കൊ​ണ്ടാ​ണ് അ​ധി​കം പേ​രും സ​മ്മ​ത​പ​ത്രം ഒ​പ്പി​ട്ടു ന​ൽ​കാ​തി​രി​ക്കു​ന്ന​ത്.
സ്കൂ​ളു​ക​ൾ തു​റ​ന്ന് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​യു​മ്പോ​ൾ ഏ​തെ​ങ്കി​ലും ഒ​രു കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ ആ ​ക്ലാ​സി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി വ​രും. ഈ ​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലു​ള്ള​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​കും.​ഇ​തോ​ടെ തൊ​ഴി​ലി​നു പോ​കാ​നോ വ​രു​മാ​നം ക​ണ്ടെ​ത്താ​നോ ക​ഴി​യാ​തെ കു​ടും​ബം വ​ല​യേ​ണ്ടു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​കും. രോ​ഗ​വ്യാ​പ​ന കാ​ല​ത്തും അ​ട​ച്ചി​ടീ​ൽ സ​മ​യ​ത്തും ദു​ര​ന്ത​മ​നു​ഭ​വി​ച്ച സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും അ​ത് താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​യി​രി​ക്കും. കു​ട്ടി​ക​ളെ സ്കൂ​ളി​ല​യയ്​ക്കു​ന്ന​തു​മൂ​ലം ഇ​നി​യൊ​രു ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ പേ​ടി​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ ഒ​രു കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ ആ ​ക്ലാ​സി​ൽ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രും അ​വ​ർ സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മ​റ്റ​ധ്യാ​പ​ക​രുംനി​രീ​ക്ഷ​ണ​ത്തി​ലാ​കേ​ണ്ടിവ​രും.​ ഇ​ത് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ന്നെ ബാ​ധി​ക്കും.
കു​ട്ടി​ക​ളെ സ്കൂ​ളി​ല​യയ്​ക്കാ​നു​ള്ള യാ​ത്രാ​പ്ര​ശ്ന​വും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളി​ല​ധി​ക​വും സ്കൂ​ൾ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്.​ ഓ​ടാ​തെ കി​ട​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി​യ​ട​ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി ഭാ​രി​ച്ച ചി​ല​വു​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ഈ ​ന​ട​പ​ടി.​
സ്കൂ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കെ​എ​സ് ആ​ർ​റ്റി​സി ബ​സു​ക​ൾ വി​ട്ടു​ന​ൽ​കു​മെ​ങ്കി​ലും അ​തി​ൻ്റെ നി​ബ​ന്ധ​ന​ക​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​ണ്. വ​രു​മാ​നം നി​ല​ച്ചി​രി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​ക്കു​ന്ന​തി​ന് മ​ടി​ക്കു​ന്ന​തും ഇ​തൊ​രു കാ​ര​ണ​മാ​ണ്.
സ്കൂ​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ക്കാ​ദ​മി​ക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു പീ​രീ​ഡു​ക​ളി​ലാ​യി ഉ​ച്ച​വ​രെ മാ​ത്ര​മാ​ണ് ക്ലാ​സു​ക​ളു​ണ്ടാ​വു​ക. ക​ളി​യും ക​ഥ​യും പാ​ട്ടു​മാ​യി കു​ട്ടി​ക​ളെ സ്കൂ​ള​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ് പ്ര​ധാ​നം.​അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും വേ​ണം. ഒ​ാഫ് ലൈ​ൻ ക്ലാ​സി​നൊ​പ്പം ഒാ​ൺ​ലൈ​ൻ ക്ലാ​സി​നും അധ്യാ​പ​ക​ർ സ​ജ്ജ​രാ​ക​ണം. സ്കൂ​ൾ തു​റ​ക്കു​ന്ന​ത് ഉ​ൽ​സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രി​ക്ക​ണം. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ വെ​ച്ചു ത​ന്നെ കു​ട്ടി​ക​ളെ സ്വീ​ക​രി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ, പ്ര​ഥാ​ന അധ്യാ​പ​ക​ർ, അ​ക്കാ​ദ​മി​ക് സ​മി​തി​ക​ൾ, ഡ​യ​റ്റ്, സ​മ​ഗ്ര ശി​ക്ഷ, കൈ​റ്റ്, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ നി​ർ​വ്വ​ഹി​ക്കേ​ണ്ടു​ന്ന ചു​മ​ത​ല​ക​ൾ അ​ക്കാ​ദ​മി​ക് മാ​ർ​ഗ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ഒ​രു മ​ധു​ര​കാ​ല​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വു ത​ന്നെ​യാ​ണ്. പ​ക്ഷേ കു​ട്ടി​ക​ളി​ൽ രോ​ഗം പ​ട​രു​മോ എ​ന്ന ആ​ശ​ങ്ക​യും വ​രു​മാ​ന​മി​ല്ലാ​യ്മ​യു​മാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ പി​ന്നോ​ട്ട​ടി​ക്കു​ന്ന​ത്.