പ്ര​തി​ഭാ​മ​ര​പ്പ​ട്ടം അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​ന​വും
Thursday, October 28, 2021 11:31 PM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​ൻ കു​ടും​ബാ​ഗം ആ​യ കു​മാ​രി ആ​ൻ ജി ​ബി​യ്ക്ക് പ്ര​തി​ഭാ​മ​ര​പ്പ​ട്ടം അ​വാ​ർ​ഡ്. സം​സ്ഥാ​ന അ​ധ്യാ​പ​ക വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് എ​ൽ.​സു​ഗ​ത​ൻ, സ​മൂ​ഹ​ത്തി​ലെ പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി വ​രു​ന്ന അ​വാ​ർ​ഡ് ആ​ണ് ഇ​ത്.
വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ഫ​ല​വൃ​ക്ഷം കൂ​ടാ​തെ മൊ​മ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും 1001 രൂ​പ കാ​ഷ് അ​വാ​ർ​ഡും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ജി​തേ​ഷ്ജി, ശൂ​ര​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്‌. ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി ആ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്.
ആ​ന്‍ ജി​ബി​യ്ക്ക് ഏ​താ​നും മാ​സം മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ള്‍ അ​മ്മ​യാ​യ താ​ര ഗാ​ന്ധി​ഭ​വ​നി​ല്‍ ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യും കൈ​ക്കു​ഞ്ഞാ​യി​രു​ന്ന ആ​നി​നെ ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. 2004 മു​ത​ൽ ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍റെ​യും ഭാ​ര്യ പ്ര​സ​ന്ന രാ​ജ​ന്‍റേ​യും മ​ക​ളാ​യി അ​വ​രു​ടെ​യും ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്‌​നേ​ഹ​വും ക​രു​ത​ലും അ​നു​ഭ​വി​ച്ച് വ​ള​രു​ക​യാ​ണ് ആ​ന്‍.
പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നു. സ്‌​കൂ​ളി​ലും പൊ​തു​വേ​ദി​ക​ളി​ലും ക​ലാ മ​ത്സ​ര​ങ്ങ​ളി​ലും കാ​യി​ക മേ​ഖ​ല​യി​ലും മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ക്കു​ക​യും നൃ​ത്തം, പാ​ട്ട്, അ​ഭി​ന​യം തു​ട​ങ്ങി​യ ക​ലാ മേ​ഖ​ല​ക​ളി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​വാ​ന്‍ ആ​നി​ന് സാ​ധി​ക്കു​ന്നു​ണ്ട്.
ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കും. സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. കെ.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ സ്പീ​ഡ് കാ​ർ​ട്ടൂ​ണി​സ്റ്റ് ജി​തേ​ഷ്ജി മു​ഖ്യ അ​ഥി​തി ആ​യി​രി​ക്കും.