കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് യുഡിഎഫ്
Thursday, October 28, 2021 11:31 PM IST
കു​ണ്ട​റ: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് കു​ണ്ട​റ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹോ​മി​യോ ആ​ശു​പ​ത്രി നി​യ​മ​ന​ത്തി​ൽ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ പോ​ലും പി​ന്തു​ണ ല​ഭി​ക്കാ​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി തോ​മ​സ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നും സി​പി​ഐ​യും എ​ൻ​സി​പി​യും വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.
പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട വോ​ട്ടെ​ടു​പ്പി​ൽ അ​ഞ്ച് സി​പി​എം അം​ഗ​ങ്ങ​ളു​ടെ മാ​ത്രം പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ഒ​രു സി​പി​എം അം​ഗം വി​ട്ടു​നി​ല്ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം അ​റി​യാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​നെ തീ​രു​മാ​നി​ച്ച് കൃ​ത്രി​മ​മാ​യി മി​നി​ട്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ലും ഇ​ന്‍റ​ർ​വ്യൂ​വി​ന് മു​ൻ​പ് ത​ന്നെ ഉ​ദ്യോ​ഗാ​ർ​ഥി​യെ തി​രു​മാ​നി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ റ​ബ​ർ സ്റ്റാ​മ്പാ​ക്കി മ​റ്റു​ചി​ല​രാ​ണ് പ​ഞ്ചാ​യ​ത്ത് നി​യ​ത്രി​ക്കു​ന്ന​ത്. ഇ​ത് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ്തം​ഭ​നം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് യോ​ഗം ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് കു​ണ്ട​റ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജി.​വി​നോ​ദ്‌​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ ഫെ​ബി സ്റ്റാ​ലി​ൻ, യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രി​പ്പ​ള്ളി സ​ലിം, സി.​പി.​മ​ന്മ​ഥ​ൻ നാ​യ​ർ, വി.​ഓ​മ​ന​ക്കു​ട്ട​ൻ, സാ​ജ​ൻ, ഹ​രീ​ഷ്, ദീ​പ​ക് ശ്രീ​ശൈ​ലം, അ​നി​ൽ​കു​മാ​ർ, ജേ​ക്ക​ബ്‌ ത​ര​ക​ൻ, തു​ള​സീ​ധ​ര​ൻ, ജി​ജി, മി​നി​ഷ്യ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആം​ഗ​ങ്ങ​ളാ​യ സു​ധാ​ദേ​വി, ബി​നു.​ടി, ഷാ​ർ​ല​റ്റ്, സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.