വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചതി​ൽ ദു​രൂ​ഹ​ത​യെ​ന്ന് കോ​ൺ​ഗ്ര​സ്
Thursday, October 28, 2021 11:01 PM IST
കു​ണ്ട​റ: ​കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ളപു​രത്തു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ച ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ ദു​രൂ​ഹ​ത​യെ​ന്ന് കോ​ൺ​ഗ്ര​സ് കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
കൊ​ല്ലം മു​ത​ൽ ആ​ര്യ​ങ്കാ​വ് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് താ​ൽ​ക്കാ​ലി​ക ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ച്ച് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ൽ കേ​ര​ള​പു​രം ജം​ഗ്ഷ​നി​ലു​ള്ള 200 മീ​റ്റ​ർ സ്ഥ​ല​ത്ത് മാ​ത്രം ഒ​ഴി​പ്പി​ക്ക​ൽ ന​ട​ത്തി​യ ഹൈ​വേ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ചി​ല​രു​ടെ വ്യ​ക്തി താ​ല്പ​ര്യം മാ​ത്ര​മാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ഒ​രു​പ​റ്റം ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​തി​ക്ര​മം 35 കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ ണ് ​ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള​പു​രം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് പി ​നി​സാ​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജോ​സ്, ബി.​ജ്യോ​തിർ ​നി​വാ​സ്, പെ​രി​നാ​ട് മു​ര​ളി, വി ​നൗ​ഫ​ൽ, ജ​യ​ശ​ങ്ക​ർ, ദി​ൽ​ഷാ​ദ്, അ​രു​ൺ രാ​ജ്, ഷൈ​റാജ് ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.