മൃ​ത​ദേ​ഹം പോ​സ്റ്റുമോ​ര്‍​ട്ട​ത്തി​നാ​യി പു​റ​ത്തെ​ടു​ത്തു: ദു​രൂ​ഹ​ത​യെ​ന്ന്‍ ബ​ന്ധു​ക്ക​ള്‍
Thursday, October 28, 2021 11:01 PM IST
അ​ഞ്ച​ല്‍ : തൂ​ങ്ങി​മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ മ​റ​വു ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് സ്വ​ദേ​ശി ബ​ദ​റു​ദീ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ഒ​ന്നും ന​ട​ത്താ​തെ ര​ഹ​സ്യ​മാ​യി ക​ബ​റ​ട​ക്കി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 23 നാ​ണ് ബ​ദ​റു​ദ്ദീ​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ തൂ​ങ്ങി മ​രി​ച്ച വി​വ​രം മ​റ​ച്ചു​വ​ച്ച ബ​ന്ധു​ക്ക​ള്‍ സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് പ​റ​ഞ്ഞ് മൃ​ത​ദേ​ഹം ത​ടി​ക്കാ​ട് മു​സ്ലിം ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി.

ഇ​ത​റി​ഞ്ഞ ബ​ദ​റു​ദ്ദീന്‍റെ സ​ഹോ​ദ​രി ഷാ​ഹി​ദ ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്കും, ജി​ല്ല ക​ള​ക്ട​ര്‍​ക്കും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ക​ബ​റ​ക്കം ന​ട​ത്തി​യ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇന്നലെ രാവിലെ പ​തി​നൊ​ന്നോടെ പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദ്, അ​ഞ്ച​ൽ സി​ഐ കെ.​ജി ഗോ​പ​കു​മാ​ർ , എ​സ്ഐ ​ജ്യോ​തീ​ഷ് കു​മാ​ർ, പു​ന​ലൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ല്‍ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

ഫോ​റ​ന്‍​സി​ക് സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തു​ന്ന​തി​ലു​ള്ള മ​നോ​വി​ഷ​മം കൊ​ണ്ടാ​ണ് ആ​ത്മ​ഹ​ത്യ വി​വ​രം മ​റ​ച്ചു​വ​ച്ചു​കൊ​ണ്ട് മൃ​ത​ദേ​ഹം മ​റ​വു ചെ​യ്ത​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം. അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.