ആ​കാ​ശ​വാ​ണി എ​ഫ്എം ​റി​ലെ സ്റ്റേ​ഷ​നി​ലെ മോഷണം: മൂന്നാം പ്രതിയും പിടിയിൽ
Thursday, October 28, 2021 11:01 PM IST
പു​ന​ലൂ​ർ : ആ​കാ​ശ​വാ​ണി എ​ഫ്എം ​റി​ലെ സ്റ്റേ​ഷ​നി​ൽ നി​ന്നും കേ​ബി​ളും മ​റ്റും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലെ മൂ​ന്നാം പ്ര​തി​യേ​യും പു​ന​ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. കൂ​ട​ൽ മി​ച്ച​ഭൂ​മി​യി​ൽ എ​രി​യാ​മ്മൂ​ല തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ സു​നി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന സു​നി​ൽ​കു​മാ​ർ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് ഉ​മ്മ​ന്നൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം എ​സ്ബി ​നി​വാ​സ് വീ​ട്ടി​ലാ​ണ്.
ക​ഴി​ഞ്ഞ 17നാണ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഏ​ഴ് നി​ല കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​കാ​ശ​വാ​ണി​യു​ടെ എ​ഫ്എം ​റി​ലെ ​സ്റ്റേ​ഷ​നി​ൽ ​നി​ന്നും കേ​ബി​ളു​ക​ളും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യ​ത്. ഈ ​കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളാ​യ പു​ന​ലൂ​ർ തൊ​ളി​ക്കോ​ട് പ​ര​വ​ട്ടം സ​ര​സ്വ​തി നി​ല​യ​ത്തി​ൽ ച​ന്ദ്ര​ൻ, പി​റ​വ​ന്തൂ​ർ എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം നി​ഷാ ഭ​വ​നി​ൽ ബാ​ബു ,നി​ഷാ​ദ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.
കൂ​ട്ടാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഒ​ളി​വി​ൽ​പോ​യ മൂ​ന്നാം പ്ര​തി​ക്കാ​യി പു​ന​ലൂ​ർ എ​സ് ഐ ​ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.
പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്ന പ്ര​തി തി​രി​കെ പു​ന​ലൂ​രി​ൽ എ​ത്തി​യ​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ഗ​ര​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും വേ​ഷം മാ​റി​യെ​ത്തി​യ എ​എ​സ്​ഐ ആ​മീ​നും സം​ഘ​വും ടി.​ബി ജം​ഗ്ഷ​നി​ൽ നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.
സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജീ​ഷ്, ര​ജ്ബീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ ഈ ​കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും പി​ടി​യി​ലാ​യി.

വാ​റ്റു​ചാ​രാ​യ​ം പിടികൂടി

കൊ​ട്ടാ​ര​ക്ക​ര: മൂ​ന്നു ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പു​ത്തൂ​ർ ആ​റ്റു​വാ​ശേ​രി പേ​ര​ക്കു​ന്നി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ഹ​രീ​ഷ് കു​മാ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ലോ​ക് ഡൗ​ൺ കാ​ലം മു​ത​ൽ വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ വാ​റ്റു ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നുവെന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു.​ കൂ​ട്ടു​പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു. എ​ക്സൈ​സ് സി​ഐ സ​ഹ​ദു​ള്ള​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ന്ന റെ​യ്ഡി​ൽ പ്രി​വന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​ഹാ​ലു​ദീ​ൻ, ഷീ​ലു, സി.​ഇ.​ഒ​മാ​രാ​യ സി. ​കൃ ഷ​ണ​രാ​ജ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.