കോ​ട്ട​വാ​സ​ലി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍​ കോ​ളേ​ജി​ലേ​ക്ക് ബ​സ് വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Wednesday, October 27, 2021 11:22 PM IST
ആ​ര്യ​ങ്കാ​വ് : കേ​ര​ള ത​മി​ഴ​നാ​ട് അ​തി​ര്‍​ത്തി​യാ​യ കോ​ട്ട​വാ​സ​ലി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണം എ​ന്ന ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. അ​തി​ര്‍​ത്തി​യാ​യ ഇ​വി​ടെ നി​ന്നും പു​ല​ര്‍​ച്ചെ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചാ​ല്‍ ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തു​പ്പു​ഴ, ചി​ത​റ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. മാ​ത്ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആശുപത്രി, ആ​ര്‍​സി​സി അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​മു​ള്ള​വ​ര്‍​ക്കും ബ​സ് സ​ര്‍​വീ​സ് പ്ര​യോ​ജ​ന​ക​ര​മാ​കും.
നി​ല​വി​ല്‍ കോ​ട്ട​വാ​സ​ലി​ല്‍ നി​ന്നു​ള്ള തി​രു​വ​ന​ന്ത​പു​രം ബ​സി​ല്‍ ക​യ​റു​ന്ന​വ​ര്‍ പ​ട്ട​ത്തോ, ഉ​ള്ളൂ​രോ ഇ​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​ക​ളെ​യോ ടാ​ക്സി സ​ര്‍​വീ​സു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് അ​ട​ക്ക​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്ന​ത്. മെ​ഡി​ക്ക​ല്‍​കോ​ളേ​ജി​ലേ​ക്ക് നേ​രി​ട്ട് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും ഇ​റ​ങ്ങി ക​യ​റി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യും. ദി​ന​വും പു​ല​ര്‍​ച്ചെ അഞ്ചിന് ആ​രം​ഭി​ക്കും ​വി​ധ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്ത​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.