അ​നു​പ​മ​യു​ടെ അ​നു​ഭ​വം സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ​യു​ടെ തെ​ളി​വ്: വി.​ഡി സ​തീ​ശ​ൻ
Wednesday, October 27, 2021 11:22 PM IST
പു​ന​ലൂ​ർ: സ്വ​ന്തം കു​ഞ്ഞ് എ​വി​ടെ എ​ന്ന് ചോ​ദി​ക്കു​ന്ന അ​നു​പ​മ​യു​ടെ അ​നു​ഭ​വം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ​യു​ടെ തെ​ളി​വാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ്രി​യ​ദ​ർ​ശി​നി ഫൗ​ണ്ടേ​ഷ​ൻ ന​ഗ​ര​സ​ഭ​യി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​രെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും വി​വി​ധ റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു അ​മ്മ പ്ര​സ​വി​ച്ച കു​ഞ്ഞ് എ​വി​ടെ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ ആ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​വാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കോ വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കോ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കോ ക​ഴി​യു​ന്നി​ല്ല. ഈ ​സ്ഥി​തി വ​ള​രെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഒ​രു വി​ദ്യാ​ർ​ഥി എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠി​ച്ച് പു​റ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞാ​ൽ അ​വ​ർ പ​ഠി​ച്ച സി​ല​ബ​സ് കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന ഒ​രു സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ങ്ങ​ളും നാ​നോ ബോ​ട്ട് സം​വി​ധാ​ന​ങ്ങ​ളും മൂ​ലം മ​നു​ഷ്യ​ന്‍റെ ആ​യു​സ് വ​ർ​ധി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ജ്ഞാ​ന വി​സ്ഫോ​ട​നം ആ​ണ് ഇ​ന്ന് ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശാ​വ​ർ​ക്ക​ർ​മാ​രും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി സം​വ​ദി​ച്ചു. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും പു​തി​യ റെ​യി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും അ​നു​പ​മ​യ്ക്ക് ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളെ​പ്പ​റ്റി​യും സം​സാ​രി​ച്ചു. ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു. ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ റെ​യി​ൽ പ​ദ്ധ​തി​ക്ക് താ​ൻ എ​തി​രാ​ണെ​ന്നും അ​ത് വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ വ​രു​ത്തി വ​യ്ക്കു​മെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. 46000 പേ​ർ ഒ​രു ദി​വ​സം പു​തി​യ പ​ദ്ധ​തി പ്ര​കാ​രം ഉ​ള്ള ട്രെ​യി​നി​ൽ ക​യ​റും എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ത് സാ​ധ്യ​ത​യു​ള്ള പ​ദ്ധ​തി അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​യ​ദ​ർ​ശി​നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സൈ​മ​ൺ അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പു​ന​ലൂ​ർ മ​ധു, യു​എ​ൻ മു​ൻ ഡ​യ​റ​ക്ട​ർ ജോ​ൺ സാ​മു​വ​ൽ, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ജി.​ജ​യ​പ്ര​കാ​ശ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, സി. ​വി​ജ​യ​കു​മാ​ർ, കൗ​ൺ​സി​ല​ർ സാ​ബു അ​ല​ക്സ്, അ​നൂ​പ് എ​സ്. രാ​ജ്, മി​ഥു​ൻ ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.