ഫാ. ​പോ​ൾ​ക്രൂ​സ് അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം
Friday, October 22, 2021 11:25 PM IST
കൊ​ല്ലം: രൂ​പ​ത​യു​ടെ ജ​പ​മാ​ല ഭ​ക്തി പ്ര​ചാ​ര​ക​നും, സാ​മൂ​ഹി​ക-​സാം​സ്ക്കാ​രി​ക- ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് വി​ശി​ഷ്ട​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​ർ​വ മ​ത വി​ഭാ​ഗ​ങ്ങ​ളു​ടേ​യും ബ​ഹു​മാ​നാ​ദ​ര​വു​ക​ൾ നേ​ടി​യ ഫാ. ​പോ​ൾ​ക്രൂ​സി​ന്‍റെ 2-ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം ഫാ. ​പോ​ൾ​ക്രൂ​സ് ഫൗ​ണ്ടേ​ഷ​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടേ​യും, ബി​ഷ​പ് ജെ​റോം സാം​സ്്കാ​രി​ക സ​മി​തി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജീ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഇന്ന് രാ​വി​ലെ ഒന്പതിന് കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് ക​ബ​റി​ട​ത്തി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥന​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ക്കും.
വൈ​കുന്നേരം നാലിന് ​കൊ​ല്ലം കാ​യി​ക്ക​ര ഫാ.​പോ​ൾ​ക്രൂ​സ് ഫൗ​ണ്ടേ​ഷ​ൻ സ്ക്വ​യ​റി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും കൊ​ന്ത ന​മ​സ്കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് ഫാ.​പോ​ൾ​ക്രൂ​സ് സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും, ബി​ഷപ് ജെ​റോം പ്ര​യ​ർ മി​നി​സ്ട്രി​യും റോ​സ​റി ക്ല​ബ് അം​ഗ​ങ്ങ​ളും ഒ​രു​ക്കു​ന്ന അ​നു​സ്മ​ര​ണ ഗാ​നാ​ഞ്ജ​ലി ന​ട​ക്കും.
ഫാ.​പോ​ൾ​ക്രൂ​സ് സ്മാ​ര​ക മ​ന്ദി​ര ലോ​ഗോ പ്ര​കാ​ശ​നം, അ​ച്ച​ടി-​ദൃ​ശ്യ​മാ​ധ്യ​മ പു​ര​സ്കാ​ര വി​ത​ര​ണം, പ്രഫ​ഷ​ണ​ൽ കോ​ളേ​ജി​ലേ​യും ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ജ്യോ​തി സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കി ആ​ദ​രി​ക്ക​ ും.
ദേ​ശീ​യ-​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും, ദേ​ശീ​യ-​സം​സ്ഥാ​ന ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ലും, ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ കാ​രു​ണ്യ​ജ്യോ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം എ​ന്നി​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.