ര​ണ്ടു​പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, October 22, 2021 11:25 PM IST
ച​വ​റ: ര​ണ്ടു​പേ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ആ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ വ​ട​ക്കേ​യ​റ്റ​ത്ത് വീ​ട്ടി​ൽ ര​തീ​ഷി (38)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
17ന് ​പു​ത്ത​ൻ​ത്തു​റ സ്വ​ദേ​ശി​യു​ടെ സം​സ്ക്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു പു​ത്ത​ൻ​തു​റ സ്വ​ദേ​ശി​ക​ളാ​യ ജെ​യിം​സി​നും ബി​നോ​യി​ക്കു​മാ​ണ് കു​ത്തേ​റ്റ​ത്. ജെ​യിം​സി​നു ഇ​ട​ത് ചെ​വി​യു​ടെ ഭാ​ഗ​ത്തും ബി​നോ​യി​ക്ക് അ​ടി​വ​യ​റ്റി​ലു​മാ​ണ് കു​ത്തേ​റ്റ​ത്.
ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ. ​നി​സാ​മു​ദീ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മാ​രാ​യ എ. ​നൗ​ഫ​ൽ, എ​സ് സു​ഖേ​ഷ്, സു​രേ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ത​മ്പി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ്‌ ചെ​യ്ത​ത്.