കെ ​റെ​യി​ൽ പ​ദ്ധ​തി​യ്ക്ക​തി​രെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Friday, October 22, 2021 11:24 PM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ള​ത്തെ ത​ക​ർ​ത്ത് സാ​മൂ​ഹ്യ ജീ​വി​ത​ത്തി​നും പ​രി​സ്ഥി​തി ക​മാ​യും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന കെ.​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ചി​റ​ക്ക​ര ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ൽ സി​ൽ​വ​ർ ലൈ​ൻ ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ , നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യാ​ണ് ന​ട​ത്തി​യ​ത്.
തു​ട​ർ പ​രി​പാ​ടി​യാ​യി 23നും 24​നും ഉ​പ​വാ​സ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കാ​ൻ കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ, ബീ.​സ​തീ​ശ്, ബി​ന്ദു സു​നി​ൽ, സു​ജി​ത ജി.​എ​സ്, ആ​ർ. ര​ജ്ഞി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്‍റെ വാ​ർ​ഷി​കം
സെ​മി​നാ​ർ ന​ട​ത്തി

കൊ​ട്ടി​യം: കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലു​ർവി​ള​പ​ള്ളി​മു​ക്ക് ഇ​ക്ബാ​ൽ ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ മ​ല​ബാ​ർ ക​ലാ​പം ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ എം.​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​ശ്രീ​കു​മാ​ർ പാ​രി​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​യി. കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല ഇന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ശ്രീ​നാ​രാ​യ​ണ ഗു​രു സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ഡോ. എം.​എ.​സി​ദ്ദീ​ഖ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ​ൻ.​ഷ​ൺ​മു​ഖ​ദാ​സ്, അ​ബൂ​ബ​ക്ക​ർ കു​ഞ്ഞ്, ആ​സാ​ദ് അ​ച്ചു മ​ഠം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.