തെ​ന്മ​ല ജ​ലവൈ​ദ്യു​തി നി​ല​യ​ത്തി​ലെ ജ​ന​റേ​റ്റ​ര്‍ പ​ണി​മു​ട​ക്കി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍
Friday, October 22, 2021 11:24 PM IST
തെ​ന്മ​ല: തെ​ന്മ​ല പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ലവൈ​ദ്യു​തി നി​ല​യ​ത്തി​ലെ വൈ​ദ്യു​തോ​ല്‍​പാ​ദ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ളി​ല്‍ ഒ​ന്ന് പ​ണി​മു​ട​ക്കി​യി​ട്ട് മൂ​ന്നു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​കു​ന്നു.

7.5 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​നശേ​ഷി​യു​ള്ള ര​ണ്ടു ജ​ന​റേ​റ്റ​റു​ക​ളാ​ണ് ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന നി​ല​യ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ ഒ​രെണ്ണ​മാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​പ്പോ​ള്‍ ഒ​രു ജ​ന​റേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 7.5 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണ് ഇ​വി​ടെ നി​ന്നും ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വ​ലി​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴാ​ണ് ത​ക​രാ​റി​ലാ​യ ജ​ന​റേ​റ്റ​ര്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കാ​തെ ഒ​ളി​ച്ചു ക​ളി തു​ട​രു​ന്ന​ത്.

ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കേ​ര​ളം കേ​ന്ദ്ര പൂ​ളി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തി​ക്ക് പു​റ​മേ ഒ​രു യൂ​ണി​റ്റി​ന് 19 രൂ​പ നി​ര​ക്കി​ല്‍ അ​ധി​ക വൈ​ദ്യു​തി വാ​ങ്ങി​യാ​ണ് സം​സ്ഥാ​ന​ത്തെ പ​വ​ര്‍​ക്ക​ട്ടും ലോ​ഡ്ഷെ​ഡി​ങ്ങും ഒ​ഴി​വാ​ക്കു​ന്ന​ത്.

മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ മൂ​ന്ന് ഷ​ട്ട​റു​ക​ളും അഞ്ച് സെ.​മി വീ​തം ഉ​യ​ര്‍​ത്തി അ​ധി​ക ജ​ലം ഒ​ഴു​ക്കി വി​ടു​ക​യാ​ണ്. നി​ല​വി​ലെ വൈ​ദ്യ​തി ഉ​ത്‌​പാ​ദ​ന​വും പൂ​ര്‍​ണ അ​ള​വി​ലാ​ക്കി​യി​ട്ടു​ണ്ട്. 115.82 മീ​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ല​ത്തെ ജ​ല​നി​ര​പ്പ് 111.31 മീ​റ്റ​റാ​ണ് ആ​ണ്.

അ​തേ​സ​മ​യം ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ളും പൂ​ര്‍​ണ്ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ കൂ​ടു​ത​ല്‍ വൈ​ദ്യു​തി​യും ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞേ​നെ. ത​ക​രാ​റി​ലാ​യ ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​ത്ത കെ.​എ​സ്ഇ​ബി​യു​ടെ നി​ല​പാ​ടി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.