വി​വ​ര​ശേ​ഖ​ര​ണം തു​ട​രു​ന്നു
Friday, October 22, 2021 11:17 PM IST
കൊല്ലം: മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ച്ച് ഗ​വേ​ഷ​ണം, വി​ശ​ക​ല​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.
സാ​മ്പി​ള്‍ സ​ര്‍​വ്വേ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ റി​ട്ട. ജ​സ്റ്റി​സ് എം.​ആ​ര്‍.​ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ 20,000 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളി​ലെ​യും ഏ​റ്റ​വും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന അ​ഞ്ചു വീ​തം കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത് എ​ന്ന് ആ​ശ്രാ​മം അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ ശേ​ഷം വ്യ​ക്ത​മാ​ക്കി. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ 28 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.
അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എം. ​മ​നോ​ഹ​ര​ന്‍​പി​ള്ള, എ. ​ജി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ജ്യോ​തി കെ., ​ര​ജി​സ്ട്രാ​ര്‍ കെ.​പി.​പു​രു​ഷോ​ത്ത​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.