ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, October 22, 2021 11:15 PM IST
കൊല്ലം: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​മാ​ക്കി വ്യാ​പ​ന നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്ത​ണം. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.
അ​ധ്യാ​പ​ക​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​യും വേ​ഗ​ത്തി​ല്‍ ന​ട​ത്തും. സ്‌​കൂ​ള്‍ യാ​ത്ര​ക്കാ​യി ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ, വാ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ ഫി​റ്റ്‌​ന​സ​നും സ​ർട്ടി​ഫി​ക്ക​റ്റ് പ​രി​ഗ​ണ​ന​യി​ലാ​ണ് എ​ന്നും കള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തി. സി​റ്റി പോലീസ് ക​മ്മി​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍, സ​ബ്ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, എഡിഎം ​എ​ന്‍. സാ​ജി​താ ബീ​ഗം, അ​ഡി​ഷ​ണ​ല്‍ റൂ​റ​ല്‍ എ​സ്. പി ​കെ. ബി. ​ര​വി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. സ​ന്ധ്യ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.