ആ​ശാ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് അ​യ്യ​പ്പ​ന് വാ​ങ്ങാ​ൻ ക​ഴി​യാ​ഞ്ഞ​ത് ദുഃ​ഖ​ക​രം: മ​ന്ത്രി
Friday, October 22, 2021 11:15 PM IST
കൊ​ല്ലം: ആ​ശാ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടും ക​വി.​എ.​അ​യ്യ​പ്പ​ന് വാ​ങ്ങാ​ൻ ക​ഴി​യാ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ച്ചി​രു​ന്ന​വ​രെ ഇ​ന്നും വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ട‌ു. ക​വി എ. ​അ​യ്യ​പ്പ​ന്‍റെ 12-ാം ച​ര​മ​വാ​ർ​ഷി​കം കു​ട്ടി​ക​ളു​ടെ കേ​ളി​കൊ‌​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
എ.​അ​യ്യ​പ്പ​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ലാ​ണ് ആ​ശാ​ൻ സ്മാ​ര​ക പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തെ തേ‌​ടി​യെ​ത്തി​യ​ത്. എ​ന്നാ​ൽ അ​ത് വാ​ങ്ങും മു​ന്പേ ക​വി ഈ ​ലോ​ക​ത്തു​നി​ന്നും യാ​ത്ര​യാ​യ​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. ലോ​കം വീ‌​ടാ​ക്കി​യ ക​വി​യാ​യി​രു​ന്നു അ​യ്യ​പ്പ​ൻ. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ജീ​വി​ക്കു​ന്ന ക​വി​ക​ൾ ഇ​ന്നും ന​മു​ക്കി‌​ട​യി​ലു​ണ്ട്. അ​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കു​ടി​ക്കോ​ട് വി​ശ്വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​ഥ​യ​ര​ങ്ങ് ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​നും ക​വി​യ​ര​ങ്ങ് മൈ​നാ​ഗ​പ്പ​ള്ളി ശ്രീ​രം​ഗ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ.​മു​ഹ​മ്മ​ദ് ക​ബീ​ർ അ​യ്യ​പ്പ​ൻ ക​വി​ത​ക​ളു​ടെ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി, പ്ര​ഫ.​ശി​വ​പ്ര​സാ​ദ്, പി.​ജെ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ഴു​കോ​ൺ സ​ന്തോ​ഷ്, പ്ര​മോ​ദ് കു​ഴി​മ​തി​ക്കാ​ട്, രാ​മാ​നു​ജ​ൻ ത​ന്പി, സി.​വി പ്ര​സ​ന്ന​കു​മാ​ർ തു‌​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഗി​രീ​ഷ് ജി. ​മു​ഖ​ത്ത​ല, രാ​മാ​നു​ജ​ൻ ത​ന്പി, സു​ധീ​ർ ദേ​വ് മൈ​ല​ക്കാ​ട്,. അ​പ്സ​ര ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ക​വി​ത​ക​ളും ഇ​ള​വൂ​ർ ശ​ശി ക​ഥ​യും അ​വ​ത​രി​പ്പി​ച്ചു.