ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ എ​ക്‌​സൈ​സ് പി​ടി​യി​ൽ
Friday, October 22, 2021 11:15 PM IST
പു​ന​ലൂ​ർ : ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി പു​ന​ലൂ​ർ വി​ള​ക്കു​വ​ട്ടം നെ​യ്ത്തു​മു​ക്ക് സ്വ​ദേ​ശി അ​ഞ്ച​ൽ എ​ക്‌​സൈ​സ് പി​ടി​യി​ൽ. വൈ​കു​ന്നേ​രം 4.30 ന് ​പു​ന​ലൂ​ർ വാ​ള​ക്കോ​ട് വി​ള​ക്കു​വ​ട്ടം നെ​യ്ത്ത്‌​മു​ക്കി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി വി​ള​ക്കു​വ​ട്ടം നെ​യ്ത്തു​മു​ക്ക് ക​രി​മ്പി​ൻ​വി​ള വീ​ട്ടി​ൽ വി​ജ​യ് (41 ) നെ ​എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ൾ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ഒ​രു മു​റി ഒ​ഴി​കെ വാ​ട​ക​യ്ക്കു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
വി​ജ​യ് ടി​ബി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ആ​ണ്. ഓ​ട്ടം പോ​കു​ന്ന​തി​നി​ട​യി​ൽ ക​ഞ്ചാ​വ്‌ ചെ​റു പൊ​തി​ക​ൾ ആ​ക്കി പ​ണം കൈ​വാ​യ്പാ വാ​ങ്ങി​യ​ത് തി​രി​ച്ചു ന​ൽ​കു​ന്ന രീ​തി​യി​ൽ ബ്രൗ​ൺ ക​വ​റി​ൽ പൊ​തി​ഞ്ഞു 1000 രൂ​പ നി​ര​ക്കി​ൽ ആ​വ​ശ്യ​ക്കാ​ർ ചോ​ദി​ക്കു​ന്ന​യി​ട​ത്ത്‌ എ​ത്തി​ക്കു​ന്ന​താ​ണ് രീ​തി. ഓ​ട്ടോ​യി​ൽ യാ​ത്ര​ക്കാ​ർ ഇ​രി​ക്കെ​ത്ത​ന്നെ​യാ​ണ് സം​ശ​യം തോ​ന്നാ​ത്ത രീ​തി​യി​ലാ​ണ് ക​ഞ്ചാ​വ്‌ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.
ചോ​ദ്യം ചെ​യ്ത​തി​ൽ പു​ന​ലൂ​ർ വാ​ള​ക്കോ​ട് ക​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളാ​ണ് ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ്‌ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നുവ​രു​ന്നു​വെ​ന്ന് അ​ഞ്ച​ൽ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു.​എ​ൻ .ബേ​ബി അ​റി​യി​ച്ചു.
ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും ഒ​രു മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. കാ​ൾ ഡീ​റ്റെ​യി​ൽ​സ് ശേ​ഖ​രി​ച്ചു കൂ​ടു​ത​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ഉ​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ണ്ടെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ അ​ര​ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന​താ​ണ്. പ​ത്ത​നാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. റെ​യ്ഡി​ൽ അ​ഞ്ച​ൽ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു എ​ൻ​ബേ​ബി​യെ കൂ​ടാ​തെ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​സി സാം​ബ​ൻ, അ​നി​ൽ. വൈ. ​എ​ന്നി​വ​രും സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ത്ത്, ഷാ​ജി, അ​ജീ​ഷ് മ​ധു, നി​നീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.