ല​ത്തീ​ൻ സ​മു​ദാ​യ​ത്തെ കൈ​വി​ട്ടു: കെ​എ​ൽ​സി​ഡ​ബ്ല്യു​എ
Friday, October 22, 2021 11:15 PM IST
കൊ​ല്ലം: കെ​പി​സി​സി പു​നഃ സം​ഘ​ട​ന​യി​ൽ ല​ത്തീ​ൻ സ​മു​ദാ​യ​ത്തെ കൈ​വി​ട്ടു​വെ​ന്ന് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന് എ​ക്കാ​ല​വും ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന്‍റെ നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​കി​യി​ട്ടു​ള്ള നേ​തൃ​ത്വം മ​റ​ക്ക​രു​താ​യി​രു​ന്നു. കൊ​ല്ലം രൂ​പ​ത​യി​ലെ ല​ത്തീ​ൻ ക​ത്താ​ലോ​കി​ക​ർ​ക്ക് ആ​ർ​ക്കും ത​ന്നെ കോ​ൺ​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​നി​ധ്യം ന​ൽ​കാ​തി​രു​ന്ന​തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.
ചി​ല സ​മു​ദാ​യ​ങ്ങ​ളെ മാ​ത്രം പ്രീ​ണി​പ്പി​ച്ചു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും നേ​ടാ​മെ​ന്ന വ്യാ​മോ​ഹം ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കും ഭൂ​ഷ​ണ​മ​ല്ല. കൊ​ല്ലം രൂ​പ​ത​യി​ലെ പ​തി​നാ​യി​ര​ക​ണ​ക്കി​നു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മു​റി​വു​ണ​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ കെ​പി​സി​സി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​ണ​മെ​ന്ന് കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൺ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് ആ​വ​ശ്യ​പ്പെ​ട്ടു.