കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ സാ​ധ​ന സാ​മ​ഗ്ര​കി​ക​ൾ കൈ​ക്ക​ലാ​ക്കി​യ​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് യു ഡി​എ​ഫ്
Thursday, October 21, 2021 11:22 PM IST
ച​വ​റ: കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ക​ട​ലാ​സ് സം​ഘ​ട​ന​ക​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് കൈ​ക്ക​ലാ​ക്കി​യ​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് യു ​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി.
ച​വ​റ​യി​ല്‍ കെ​എം​എംഎ​ല്‍ ക​മ്പ​നി​യു​ടെ സി ​എ​സ്ആ​ര്‍ ഫ​ണ്ടി​ല്‍ നി​ന്നും ആറ് കോ​ടി രൂ​പാ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു​മാ​ണ് ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ചി​ല​ർ കൈ​ക്ക​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.​ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്‍​ബ​ല​മി​ല്ലാ​തെ എ​ന്‍എ​ച്ച്എം ​ഉ​ദ്ദ്യോ​ഗ​സ്ഥ​രു​ടെ മാ​ത്രം അ​റി​വോ​ടു​കൂ​ടി പൊ​തു​മേ​ഖാ​ല സ്ഥാ​പ​നം സം​ഭാ​വ​ന ചെ​യ്ത വ​സ്തു​വ​ക​ക​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് വി​ശ്വ​സ​നീ​യ​മ​ല്ല.
എ​ന്നാ​ല്‍ മാ​സം 15 ല​ക്ഷം രൂ​പാ വീ​തം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും, വാ​ട​ക​യും ന​ല്‍​കി​യ ഇ​ന​ത്തി​ല്‍ കെ​എം​എം​എ​ല്‍ ക​മ്പ​നി കോ​ടി​ക​ളാ​ണ് ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. ക​ട്ടി​ലു​ക​ളും കി​ട​ക്ക​ക​ളും വാ​ങ്ങി​യ ഇ​ന​ത്തി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.
ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​റി​വോ അ​നു​മ​തി​യോ ഇ​ല്ലാ​തെ ഭ​ര​ണ ക​ക്ഷി​യു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കോ​വി​ഡി​ന്‍റെ​യും പ്ര​ള​യ​ത്തി​ന്‍റെ​യും മ​റ​വി​ല്‍ ഇ​ത്ത​രം പ​ക​ല്‍​ക്കൊ​ള്ള ന​ട​ത്തി​യ​വ​രെ​യും കൂ​ട്ടു​നി​ന്ന​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യുഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ,ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.