ഡി​ജി​റ്റ​ൽ എ​ക്സ്റേ ​യു​ണി​റ്റ് ആരംഭിച്ചു
Thursday, October 21, 2021 11:22 PM IST
ച​വ​റ: ഡി​ജി​റ്റ​ൽ എ​ക്സ്റേ ​യു​ണി​റ്റ് ച​വ​റ സി​എച്ച്് സി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഫി​ലിം എ​ക്സ്റേ ​സം​വി​ധാ​ന​ത്തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി പെ​ട്ട​ന്ന് എ​ക്സ്റേ ​ചി​ത്രം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ മി​ക​ച്ച രീ​തി​യി​ൽ രോ​ഗ നി​ർ​ണ​യം ന​ട​ത്തു​വാ​നും, റേ​ഡി​യേ​ഷ​ൻ തോ​തു എ​ൺ​പ​തു ശ​ത​മാ​നം കു​റ​ക്കു​വാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ എ​ക്സ്റേ ​യു​ണി​റ്റാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​
ഫി​ലിം ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ന്ന​തോ​ടൊ​പ്പം, ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​നും ക​ഴി​യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി ഡി​ജി​റ്റ​ൽ എ​ക്സ് റേ ​യു​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ൽ​ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡന്‍റ് ‌ സോ​ഫി​യ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സി ​പി സു​ധീ​ഷ് കു​മാ​ർ, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​മി,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് വി​മ​ൽ​രാ​ജ്, പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, നി​ഷാ സു​നീ​ഷ്, ബ്ലോ​ക്ക്‌ - ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സീ​ന​ത്ത്, ജി​ജി. ആ​ർ, പ്രി​യാ ഷി​നു, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, ഷീ​ല,ഡോ​ക്ട​ർ ഫൈ​സ​ൽ, ഡോ​ക്ട​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.