പ്ല​സ് വ​ൺ സീ​റ്റു​ക​ൾ വ​ർധി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Thursday, October 21, 2021 11:22 PM IST
ചാ​ത്ത​ന്നൂ​ർ: പ്ല​സ് വ​ൺ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ചാ​ത്ത​ന്നൂ​രി​ൽ ധ​ർ​ണ്ണ ന​ട​ത്തി. എഐസി​സി അം​ഗം ബി​ന്ദു​കൃ​ഷ്ണ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർഥി​ക​ൾ​ക്ക് പോ​ലും പ്ല​സ് വ​ണ്ണി​ന് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ഉ​ദ്ഘാ​ട​ക ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന് പ​രി​ഹാ​രം കാ​ണേ​ണ്ട മ​ന്ത്രി നി​യ​മ​സ​ഭ​യി​ലെ ആ​ക്ര​മ​ണ​ക്കേ​സ് തീ​ർ​ക്കാ​ൻ കോ​ട​തി ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.
വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ​മാ​ന​മാ​ണെ​ന്നും, മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ്റ് എം.​സു​ന്ദ​രേ​ശ​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി ത​ന്നു. കെ ​പി സി ​സി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു, ഡി ​സി സി ​ഭാ​ര​വാ​ഹി​ക​ളാ​യ സു​ഭാ​ഷ് പു​ളി​ക്ക​ൽ, എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​സി​ലി സ്റ്റീ​ഫ​ൻ, എ.​ഷു​ഹൈ​ബ്, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ്റ് ബി​ജു പാ​രി​പ്പ​ള​ളി, ശ്രീ​ലാ​ൽ ചി​റ​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ധ​ർ​ണ്ണ​യ്ക്ക് മു​മ്പ് ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി.