അ​മ്മാ​വ​നെ കു​ത്തി പ​രി​ക്കേ​ല്പി​ച്ച സ​ഹോ​ദ​രി പു​ത്ര​ൻ അ​റ​സ്റ്റി​ൽ
Thursday, October 21, 2021 10:39 PM IST
ചാ​ത്ത​ന്നൂ​ർ: അ​മ്മാ​വ​നെ ക​ത്തി​കൊ​ണ്ട് നെ​ഞ്ചി​ൽ കു​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച സ​ഹോ​ദ​രി പു​ത്ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ​ക​ല്ലു​വാ​തു​ക്ക​ൽ കു​ന്നും​പു​റം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ന​ന്ദ​കു​മാ​റാ(23)​ണ് പി​ടി​യി​ലാ​യ​ത്.​ കു​ത്തേ​റ്റ പാ​രി​പ്പ​ള്ളി പാ​മ്പു​റം​ചി​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ണ്ണി(45) മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോ​ലീ​സ് പ​റ​യു​ന്ന​ത്: കു​ത്തേ​റ്റ ഉ​ണ്ണി​യു​ടെ സ​ഹോ​ദ​രി ഉ​ഷ​യു​ടെ മ​ക​നാ​ണ് ആ​ന​ന്ദ​കു​മാ​ർ. ​ഉ​ണ്ണി​യു​ടെ ഭാ​ര്യ ഗോ​മ​തി​യും ആ​ന​ന്ദ​കു​മാ​റു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ക​യും ആ​ന​ന്ദ​കു​മാ​ർ ഗോ​മ​തി​യെ ചീ​ത്ത വി​ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തി​ന് പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​നാ​ണ് ഉ​ണ്ണി​യും മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളും ആ​ന​ന്ദ​കു​മാ​റിന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ത്. ​ആ​ന​ന്ദ​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് ഉ​ണ്ണി​യെ കു​ത്തി പ​രി​ക്കേ​ല്പി​ച്ച​ത്.​ പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.