ന​ബി​ദി​നാ​ഘോ​ഷ​വും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ലും ന​ട​ത്തി
Tuesday, October 19, 2021 11:35 PM IST
കൊ​ട്ടി​യം: കൊ​ല്ലൂ​ർ​വി​ള ഇ​ർ​ഷാ​ദു​ൽ ഹു​ജാജ് ആ​ന്‍റ് ഇ​ർ​ഷാ​ദി​യാ യ​ത്തീം​ഖാ​ന​യി​ൽ ന​ബി​ദി​നാ​ഘോ​ഷ​വും കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്ത​ലും ന​ട​ത്തി. യ​ത്തീം​ഖാ​നാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​ല്ലൂ​ർ​വി​ള മു​സ്ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം ഡോ. ​മ​ൺ​സൂ​ർ ഹു​ദ​വി കു​ട്ടി​ക​ൾ​ക്ക് ആ​ദ്യക്ഷ​രം പ​ക​ർ​ന്നു ന​ൽ​കു​ക​യും പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.
യ​ത്തീം​ഖാ​നാ പ്ര​സി​ഡ​ന്‍റ് സ​ലീം ഹാ​ജി, സെ​ക്ര​ട്ട​റി എം.​എ. ബ​ഷീ​ർ, കൊ​ല്ലു​ർ വി​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹു​മാ​ൻ, യ​ത്തീം​ഖാ​ന ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ.​എ.​ഖാ​ദ​ർ, എ. ​താ​ജു​ദീ​ൻ, സീ​നാ​സ്ജെ.​നാ​സി​മു​ദീ​ൻ, ഐ.​ഇ​ക്ബാ​ൽ, ഹ​ബീ​ബ്, ഷ​റ​ഫു​ദീ​ൻ എം.​ജെ, എ​സ്.​ഷാ​ജ​ഹാ​ൻ, യ​ഹി​യ, ഷാ​ജ​ഹാ​ൻ അ​മാ​നി, അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.