ഐഎ​ന്‍ടിയുസി ​സി​ലി​ണ്ട​ര്‍ ചു​മ​ന്ന് പ്ര​തി​ഷേ​ധി​ച്ചു
Monday, October 18, 2021 11:27 PM IST
ച​വ​റ: രാ​ജ്യ​ത്ത് ദി​വ​സ​വും പാ​ച​ക വാ​ത​കം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ ത​ല​യി​ല്‍ ചു​മ​ന്ന് ഐ​എ​ന്‍​ടി​യു​സി പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്ക് പ്ര​തി​ഷേ​ധം ന​ട​ത്തി.​
ഐ​എ​ന്‍​ടി​യു​സി ച​വ​റ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ല്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സെ​ക്ര​ട്ട​റി ജി​ജി ര​ഞ്ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​പ്ര​ശാ​ന്ത് പൊ​ന്മ​ന, നി​സാ​ര്‍ മേ​ക്കാ​ട്ടി​ല്‍, ആ​ന്‍​സി ജോ​ര്‍​ജ്, ഷ​മീ​ര്‍ പൂ​ത​ക്കു​ളം, ര​ഞ്ജി​ത് പൊ​ന്മ​ന, ഷാ​ഹു​ല്‍ ഹ​മീ​ദ്, മ​ണി​യ​ന്‍​പി​ള്ള, മ​ഞ്ജു​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പെ​ട്രോ​ളി​യം ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ലവ​ര്‍​ധ​ന രാ​ജ്യ​ത്തെ ദാ​രി​ദ്ര​്യത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും നി​കു​തി ഒ​ഴി​വാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു.