മ​ഴ​: ജി​ല്ല​യി​ൽ 70 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം
Sunday, October 17, 2021 10:52 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​ക്കെ​ടു​തി​യി​ൽ 70 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ന​ഷ്ട​ത്തി​ന്‍റെ തോ​ത് പൂ​ർ​ണ​മാ​യി തി​ട്ട​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​ന് ഏ​താ​നും ദി​വ​സം കൂ​ടി എ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്നി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ 33 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ക്യാ​മ്പു​ക​ളി​ൽ ആ​കെ ക​ഴി​യു​ന്ന ആ​ൾ​ക്കാ​രു​ടെ എ​ണ്ണം 125 ആ​ണ്.
ഇ​തി​ൽ 52 സ്ത്രീ​ക​ളും 50 പു​രു​ഷ​ന്മാ​രും 23 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.
റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം ഏ​ഴാ​ണ്. 140 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​യ​ർ​ന്നു.
ജി​ല്ല​യി​ൽ എ​മ്പാ​ടും വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ത്തി​ക്ക​ര​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളാ​യ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​റു​ങ്ങ​ൽ ഏ​ലാ, വ​രി​ക്കു​ളം ഏ​ലാ, കോ​യി​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
കൊ​ല്ലം കോ​യി​ക്ക​ൽ ഹൈ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ജെ. ​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് തെ​ന്മ​ല ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ളും 90 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​രി​ക്ക​യാ​ണ്. ഇ​വി​ടേ​യ്ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പും ഉ​യ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ പ​ര​മാ​വ​ധി 120 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഉ​യ​ർ​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
ക​ല്ല​ട​യാ​റ്റി​ലെ ജ​ല​നി​ര​പ്പും ഇ​തു കാ​ര​ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രും ന​ദി​യി​ലും ന​ദീ​മു​ഖ​ങ്ങ​ളി​ലും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ക​ല്ല​ട​യാ​റിന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ത​ഹ​സീ​ൽ​ദാ​ർ​മാ​രും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്.
കൊ​ല്ലം 0474 2742116, ക​രു​നാ​ഗ​പ്പ​ള്ളി 0476 2620223, കു​ന്ന​ത്തൂ​ർ 0476 2830345, കൊ​ട്ടാ​ര​ക്ക​ര 0474 2454623, പു​ന​ലൂ​ർ 0475 2222605, പ​ത്ത​നാ​പു​രം 0475 2350090 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ൺ​ട്രോ​ൾ റൂ​മു​ക​ളു​ടെ ന​മ്പ​രു​ക​ൾ.
ഓ​ച്ചി​റ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​ടും​ബ​ത്തെ ആം​ഗൻ​വാ​ടി​യി​ൽ താ​ൽ​ക്കാ​ലി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.
കൂ​ടു​ത​ൽ പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ ​വി പ്ര​യാ​ർ എ​ൽ​പി​എ​സ്, വ​ര​വി​ള എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ അ​ത്യാ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക്ലാ​പ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മി​നി പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.
ക്ലാ​പ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു.