കോ​ൺ​വോ​യ് ആ​യി ആ​ളി​ല്ലാ ഫാ​സ്റ്റു​ക​ൾ ഓ​ർ​ഡി​ന​റി സ​ർ​വീ​സ് അ​പൂ​ർ​വമാ​യി മാ​ത്രം
Sunday, September 26, 2021 12:24 AM IST
ചാ​ത്ത​ന്നൂ​ർ: യാ​ത്ര​ക്കാ​ർ ഏ​റെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർടി​സിയു​ടെ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ നി​ര​ത്തി​ലി​ല്ല. ആ​ളി​ല്ലാ​തെ ഫാ​സ്റ്റു​ക​ൾ കോ​ൺ​വേ​യ്പോ​ലെ ഓ​ടു​ന്നു. ഈ ​ത​ക്കം നോ​ക്കി സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ നി​ര​ത്ത് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പോ​ലും പാ​ലി​ക്കാ​തെ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ് സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ ചീ​റി​പ്പാ​യ​ൽ.​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പോ പോ​ലീ​സോ ഇ​ത് ക​ണ്ട മ​ട്ട് ന​ടി​ക്കു​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് സ​മാ​ന്ത​ര സ​ർ​വീ​സു​ക​ൾ ആ​ക്കം കൂ​ട്ടു​ന്ന​താ​യാ​ണ് അ​നു​ഭ​വം.

യാ​ത്ര​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള രാ​വി​ലെ ആ​റ് മു​ത​ൽ പ​ത്ത​ര വ​രെ​യും ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന​ര മു​ത​ൽ രാത്രി ഏ​ഴ​ര വ​രെ​യും ദേ​ശീ​യ പാ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ കാ​ണാ​നേ​യി​ല്ല. ന​ട്ടു​ച്ഛ​യ്ക്ക് പോ​ലും നാ​ലോ അ​ഞ്ചോ യാ​ത്ര​ക്കാ​രു​മാ​യി മി​നി​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ൾ ഓ​ടു​ന്നു‌മു​ണ്ട്. മി​നി​മം ടി​ക്ക​റ്റ് എ​ടു​ത്ത് ജോ​ലി​യ്ക്കും മ​റ്റും പോ​കാ​നാ​യി ചെ​റു ദൂ​ര​യാ​ത്ര​ക​ൾ ചെ​യ്യേ​ണ്ട​വ​ർ വ​ലി​യ മി​നി​മം തു​ക കൊ​ടു​ത്ത് ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ യാ​ത്ര ചെ​യ്യി​ല്ല. ഓ​ർ​ഡി​ന​റി യി​ലെ 10 രൂ​പ ടി​ക്ക​റ്റി​ന് പ​ക​രം ഫാ​സ്റ്റി​ൽ 18 രൂ​പ​യു​ടെ ടി​ക്ക​റ്റെ​ടു​ക്ക​ണം. ഫാ​സ്റ്റ് എ​ല്ലാ​യി​ട​ത്തും നി​ർ​ത്തു​ക​യു​മി​ല്ല.​ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ൾ ഓ​ടി​ച്ചി​ട്ടും യാ​ത്ര​ക്കാ​ർ​ക്കോ കോ​ർ​പ്പ​റേ​ഷ​നോ ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​മാ​ണ് സ​മാ​ന്ത​ര സ​ർ​വീ​സു​കാ​ർ മു​ത​ലെ​ടു​ക്കു​ന്ന​ത്. ഹെ​വി വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ വ​രെ സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണ്.​ ഇ​തി​ലെ​ല്ലാം ന​ല്ല തി​ര​ക്കു​മാ​ണ്. കു​റ​ഞ്ഞ യാ​ത്രാ​കൂ​ലി​യി​ൽ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ത്ത് ഇ​റ​ങ്ങാ​നും വേ​ഗ​ത്തി​ൽ എ​ത്താ​നും ക​ഴി​യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​വും ആ​ശ്വാ​സ​വു​മാ​ണ്. ഫാ​സ്റ്റ് പാ​സ​ഞ്ച​റി​നെ​തി​രെ മു​ഖം തി​രി​യ്ക്കു​ന്ന യാ​ത്ര​ക്കാ​ർ സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് സ്വാ​ഭാ​വി​കം മാ​ത്രം.

6320 ബ​സു​ക​ളു​ള്ള കെഎ​സ്ആ​ർടിസി 3800 ഓ​ളം ബ​സു​ക​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്.​ ബ​സു​ക​ളി​ൽ 1600 എ​ണ്ണം പ​ല കാ​ര​ണ​ത്താ​ൽ ജി​ല്ലാ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ ക​ണ്ടം ചെ​യ്യാ​നാ​യി മാ​റ്റി​യി​ട്ടി​രി​ക്ക​യാ​ണ്.​ ഇ​തി​ൽ ഏ​റി​യ പ​ങ്കും ന​ല്ല നി​ല​യി​ൽ ഓ​ടി​കൊ​ണ്ടി​രു​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ബ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് ഓ​ടി​ക്കാ​തെ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണ് മാ​നേ​ജ്മെന്‍റ്. ബ​സു​ക​ൾ ഓ​ടി​ക്കാ​തെ കു​ട്ടി​യി​ട്ടി​ട്ട് 4000 ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റിന്‍റെ നി​ല​പാ​ട്.

ഇ​ത് കെഎ​സ്ആ​ർടി​സി​യെ ത​ക​ർ​ക്കാ​നും ന​ഷ്ടം പെ​രു​പ്പി​ച്ച് കാ​ണി​ച്ച് ന്യാ​യം ക​ണ്ടെ​ത്താ​നു​മു​ള്ള ര​ഹ​സ്യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു. ലാ​ഭ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്താ​തെ ന​ഷ്ടം പെ​രു​പ്പി​ച്ച് കോ​ർ​പ്പ​റേ​ഷ​നെ പി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.