സ്‌​പെ​ഷല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ് ഇ​ന്ന്
Sunday, September 26, 2021 12:21 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ 100 ശ​ത​മാ​നം വാ​ക്‌​സി​നേ​ഷ​ന്‍ ല​ക്ഷ്യ​മി​ട്ട് ഇ​ന്ന് സ്‌​പെ​ഷല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു. ഇ​നി​യും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഡ്രൈ​വ്. ജി​ല്ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, സ​ബ് സെന്‍റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും. കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് 18 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും ഏ​റ്റ​വും അ​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​എംഒ അ​റി​യി​ച്ചു.