സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഗു​രു​ദേ​വ​നി​ന്ദ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, September 25, 2021 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നെ അ​ധി​ക്ഷേ​പി​ച്ച​യാ​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ടു​വ​ത്തൂ​ർ കു​റു​മ്പാ​ലൂ​ർ ച​രി​യി​ൽ മേ​ല​തി​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ ബി​നു (42) അ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി ദി​ന​ത്തി​ലാ​ണ് ഇ​യാ​ൾ ഫെ​യ്സ് ബു​ക്കി​ൽ അ​ധി​ക്ഷേ​പ പോ​സ്റ്റി​ട്ട​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു ആ​ത്മീ​യ ത​ട്ടി​പ്പു​കാ​ര​നെ​ന്നും മ​റ്റു​മാ​യി​രു​ന്നു പോ​സ്റ്റി​ലെ പ്ര​യോ​ഗ​ങ്ങ​ൾ. ഇ​തി​നെ​തി​രെ ഇ​യാ​ളെ തെ​റി പ​റ​ഞ്ഞു കൊ​ണ്ട് നി​ര​വ​ധി പേ​ർ ഫെ​യ്സ് ബു​ക്കി​ൽ പ്ര​തി​ക​രി​ക്കു​ക​യു​മു​ണ്ടാ​യി.
സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​സ്എ​ൻ​ഡി​പി യൂ​ത്ത് മൂ​വ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യും പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.