കു​മ്പ​ള​ത്ത് ശ​ങ്കു​പി​ള്ള കേ​ര​ള​ത്തി​ലെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍: പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി
Saturday, September 25, 2021 12:33 AM IST
പ​ന്മ​ന : കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള കേ​ര​ള​ത്തി​ന്‍റെ സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ലാ​ണ​ന്ന് എ​ന്‍. കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു.
കു​മ്പ​ളം സ്മാ​ര​ക ഫൗ​ണ്ടേ​ഷ​ന്‍ ഗ​വേ​ഷ​ണ കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള​യു​ടെ വെ​ള്ള​യ​മ്പ​ലം​പ്ര​സം​ഗ​ത്തി​ന്‍റെ 73-ാംമ​ത് വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല്ലാ​ക്കാ​ല​ത്തെ സ​ര്‍​ക്കാ​രു​ക​ള്‍​ക്കും വെ​ള്ള​യ​മ്പ​ലം പ്ര​സം​ഗം ഒ​രു മു​ന്ന​റി​യി​പ്പാ​ണ്. സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭൗ​തി​ക ശ​രീ​രം അ​ട​ക്കം ചെ​യ്യാ​ന്‍ ര​ണ്ടു സെ​ന്‍റ് സ്ഥ​ലം അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നെ കു​മ്പ​ളം ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചു. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യം കു​മ്പ​ള​ത്തി​നു​ണ്ടാ​യി​രു​ന്നു.
കു​മ്പ​ളം​ശ​ങ്കു​പ്പി​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫൗ​ണ്ടേ​ഷ​ന് ചെ​യ​ര്‍​മാ​ന്‍ കെ. ​സി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള, സി.​ആ​ര്‍. മ​ഹേ​ഷ്, ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. സി.​ശ​ശി​ധ​ര​ക്കു​റു​പ്പ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഗോ​പി.​എ​സ്. കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .