അ​നു​മോ​ദ​ന സ​ന്ധ്യ സംഘടിപ്പിച്ചു
Thursday, September 23, 2021 11:02 PM IST
ചാ​ത്ത​ന്നൂ​ർ: അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളേ​യും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച പ്ര​തി​ഭ​ക​ളേ​യും ആ​ദ​രി​ച്ചു.​
ഗ​ണേ​ശ് മെ​മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന സ​ന്ധ്യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കും പ്ര​തി​ഭ​ക​ൾ​ക്കും ഉ​പ​ഹാ​രം ന​ൽ​കി. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ് സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ച​ട​ങ്ങി​ൽ ജി.​എ​സ് ജ​യ​ലാ​ൽ എംഎ​ൽഎ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ സി​നി​മാ താ​രം കൊ​ല്ലം തു​ള​സി​യാ​യി​രു​ന്നു മു​ഖ്യാ​തി​ഥി. അ​ഞ്ജ​ലി എം.​ജെ, കാ​വ്യാ​മോ​ൾ എ​സ്, ആ​വ​ണി എഎ​സ്, ആ​ര​തി യു.​എ​സ്, രേ​ഷ്മാ ര​മേ​ശ​ൻ, രേ​ഷ്മ ആ​ർ ച​ന്ദ്ര​ൻ, പാ​ർ​വതി എ ​പി, ല​ക്ഷ​മി എ ​പി, മേ​ഘ്ന എ​ന്നീ റാ​ങ്ക് ജേ​താ​ക്ക​ളേ​യും പ്ല​സ് ടു ​വി​ന് 1200-ന് 1200 ​മാ​ർ​ക്ക് നേ​ടി​യ സ്വ​രാ​ജ്, ഗ്രാ​മി ക, ​ആ​ന​ന്ദ് വി​ജ​യ​ൻ എ​ന്നീ വി​ദ്യാ​ർ​ഥിക​ളേ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളേ​യും ആ​ണ് അ​നു​മോ​ദി​ച്ച​തും ആ​ദ​രി​ച്ച​തും.
ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ ആ​ദ​രി​ച്ച​ത് ട്ര​സ്റ്റ് ചെ​യ​ർ​മാ​നും ട്ര​ഷ​റ​ർ ശ്രീ​ജ​യും ചേ​ർ​ന്നാ​ണ്. മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യ്ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡി​ന് ര​ണ്ടാം ത​വ​ണ​യും അ​ർ​ഹ​നാ​യ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​സാ​ദ്‌, എ​സ്പിസി സം​സ്ഥാ​ന ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ഷോ​ർ​ട് ഫി​ലിം അ​വാ​ർ​ഡ് നേ​ടി​യ എ. ​സു​ഭാ​ഷ് ബാ​ബു സ്തു​ത്യ​ർ​ഹ സേ​വന​ത്തി​ലൂ​ടെ ശ്രദ്ധേയനാ​യ വ​ർ​ണി​നാ​ഥ് തുടങ്ങിയവരെയാണ് ആ​ദ​രി​ച്ചത്. എ​സ്.​ആ​ർ.അ​നി​ൽ​കു​മാ​ർ, ക​ബീ​ർ പാ​രി​പ്പ​ള്ളി, ശ്രീ​കു​മാ​ർ, ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.