ആ​ർടിപിസിആ​ർ ക്യാ​മ്പ് നാ​ളെ
Thursday, September 23, 2021 11:02 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേയും ​പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേയും ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10ന് ​ചി​റ്റു​മ​ല എ​ൽഎം ​എ​സ്എ​ൽ പി ​സ്കൂ​ളി​ൽ കോ​വി​ഡ് ആ​ർടിപിസിആ​ർ പ​രി​ശോ​ധ​ന​ക്യാ​മ്പ് ന​ട​ക്കും. രാ​വി​ലെ ഒന്പതിന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.
പ്രാ​ഥ​മി​ക ദ്വി​തീ​യ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ, പോ​സി​റ്റീ​വ് കേ​സു​ക​ളുള്ള ​വീ​ടു​ക​ളു​ടെ 10 വീ​ടി​ന് ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, ഓ​ട്ടോ -ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ, ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ പ​നി​യോ ഉ​ള്ള​വ​ർ, ആ​ർ ടി ​പി​സി​ആ​ർ ടെ​സ്റ്റി​ന് താ​ല്പ​ര്യ​മു​ള്ള​പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം

കൊല്ലം: പി​എ​സ്​സി ജൂ​ലൈ 2021 വി​ജ്ഞാ​പ​ന പ്ര​കാ​രം ഇന്നു മു​ത​ലു​ള്ള വ​കു​പ്പു​ത​ല ഒഎം​ആ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മം ഉ​ച്ച​യകഴിഞ്ഞ് രണ്ടുമു​ത​ല്‍ 3.30 വ​രെ​യും ഉ​ച്ച​കഴിഞ്ഞ് രണ്ടുമു​ത​ല്‍ 4 വ​രെ​യു​മാ​യി​രി​ക്കും. പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ 1.30 ന് ​ത​ന്നെ ഹാ​ളി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്. 27ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​വെ​ച്ച​താ​യി പിഎ​സ്​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.