പ​ണം ഇ​ര​ട്ടി​പ്പി​ച്ചു ന​ല്‍​കാമെ​ന്ന് വാ​ഗ്ദാ​നം; കോ​ടി​ക​ള്‍ ത​ട്ടി​യ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Thursday, September 23, 2021 11:02 PM IST
അ​ഞ്ച​ല്‍ : 25 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ല്‍ കോ​ടി​ക​ളാ​യി തി​രി​കെ ന​ല്‍​കാം എ​ന്ന വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ല്‍ നി​ന്നു​മാ​യി പണം ത​ട്ടി​യ കേ​സി​ല്‍ കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​നി​യ​ട​ക്കം ര​ണ്ടു​പേ​രെ ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കു​ള​ത്തു​പ്പു​ഴ നെ​ല്ലി​മൂ​ട് സ്വാ​ദേ​ശി​നി ഷീ​ബ (42), നാ​വാ​യി​ക്കു​ളം സ്വാ​ദേ​ശി​യാ​യ അ​നീ​ഷ്‌ (35) എ​ന്നി​വ​രാ​ണ് ഏ​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​സ​ര്‍​കോ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ര്‍.
ഫാ​മു​ക​ള്‍, ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രെ വ​ല​യി​ലാ​ക്കി​യാ​ണ് സം​ഘം പ​ണം ത​ട്ടി​യ​ത്. ന​ല്‍​കു​ന്ന തു​ക​യു​ടെ ഇ​ര​ട്ടി​യാ​യി തി​രി​കെ ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച ശേ​ഷം ല​ക്ഷ​ങ്ങ​ള്‍ ഷീ​ബ​യു​ടെ ബാ​ങ്ക് അ​ക്കൗണ്ടു​ക​ളി​ലെ​ക്ക് നി​ക്ഷേ​പി​പ്പി​ക്കും. പി​ന്നീ​ട് ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക്കു​ള്ളി​ല്‍ ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യാ​യി മ​ട​ക്കി ന​ല്‍​കു​മെ​ന്ന് പ​റ​യു​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഇ​തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ്ര​ലോ​ഭി​പ്പി​ക്കും. പ​ണം കി​ട്ടാ​തെ വ​രു​മ്പോ​ള്‍ ആ​ദ്യ​മാ​ദ്യം സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കും.
പി​ന്നീ​ട് ഫോ​ണ്‍ എ​ടു​ക്കു​ക​യോ മ​റു​പ​ടി ന​ല്‍​കു​ക​യോ ചെ​യ്യി​ല്ല. ഇ​താ​ണ് പ്ര​തി​ക​ളു​ടെ ത​ട്ടി​പ്പ് രീ​തി. അ​റ​സ്റ്റി​ല​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കാ​സ​ര്‍​കോ​ട് തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി കോ​ടി​ക​ള്‍ ഇ​വ​ര്‍ ത​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി ഏ​രൂ​ര്‍ പോ​ലീ​സ് പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു. ഏ​രൂ​ര്‍ സ്വ​ദേ​ശി​യ​ട​ക്കം നി​ര​വ​ധി പേ​രു​ടെ പ​രാ​തി​ക​ള്‍ ഇ​തി​നോ​ട​കം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്