ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, September 23, 2021 11:02 PM IST
കൊല്ലം: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്‍ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ര്‍​ഡ്ത​ല കാ​ര്‍​ഷി​ക പോ​ഷ​ക ഉ​ദ്യാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കുന്നേരം 4.30ന് ​എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ ഹാ​ളി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​സു​മാ​ലാ​ല്‍ മു​ഖ്യാ​തി​ഥി​യും.
വി​ഷ​മു​ക്ത പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ 10 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​ല്ലാ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​രോ വാ​ര്‍​ഡി​ല്‍ നി​ന്നും കു​റ​ഞ്ഞ​ത് മൂ​ന്ന് സെന്‍റി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ താ​ല്പ​ര്യ​മു​ള്ള 50 കു​ടും​ബ​ങ്ങ​ളെ വീ​ത​മാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം അ​ഞ്ചി​നം പ​ച്ച​ക്ക​റി വി​ത്തു​ക​ളും സൗ​ജ​ന്യ​മാ​യി ന​ല്‍​കും. കു​ടും​ബ​ശ്രീ സിഡി​എ​സു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 50 പേ​രെ വീ​തം ഓ​രോ ക്ല​സ്റ്റ​റു​ക​ളാ​ക്കി ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ നാ​ട്ടു​ച​ന്ത​ക​ള്‍ വ​ഴി വി​പ​ണ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വു​മൊ​രു​ക്കും എ​ന്ന് ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ വി. ​ആ​ര്‍. അ​ജു അ​റി​യി​ച്ചു.