കേ​ര​ള പ്ര​വാ​സി ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ധ​ർ​ണ ന​ട​ത്തി
Wednesday, September 22, 2021 11:41 PM IST
ചാ​ത്ത​ന്നൂ​ർ: പ്ര​വാ​സി ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ജോ​ലി ന​ഷ്ട​പ്പെ​ട്ടു നാ​ട്ടി​ലേ​ക്കു​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പു​ന:​ര​ധി​വാ സ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും നാ​ട്ടി​ലേ​ക്കു​വ​രു​ന്ന​വ​രി​ൽ​നി​ന്നും പോ​കു​ന്ന​വ​രി​ൽ​നി​ന്നും ഭീ​മ​മാ​യ ടി​ക്ക​റ്റ് നി​ര ക്കു​വാ​ങ്ങി​ക്കു​ന്ന വി​മാ​ന​ക​മ്പ​നി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഷി​ൽ​ഡ് എ​ടു​ത്ത​വ​ർ​ക്ക് ന​ൽ​കു​ന്ന പ​രി​ഗ​ണ കോ​വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും ന​ല്ക​ണ​മെ​ന്നും വി​ദേ​ശ​യാ​ത്ര സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ർ​ണ.
ധ​ർ​ണ സ​മ​രം സം​സ്ഥാ​ന ചെ​യ​ർ​മാ​നും ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സാ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​മ്പ​ത്തു ശ​ങ്ക​ര​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ കൊ​ട്ടി​യം എം.​എ​സ്. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ എ​ൻ.​ഒ. ഉ​മ്മ​ൻ, എം.​ജെ സ​ലിം, എ​സ്.​പി നാ​യ​ർ,പ​ദ്മ​കു​മാ​ർ, ജി​ല്ലാ​നേ​താ​ക്ക​ളാ​യ മൈ​ല​ക്കാ​ട് ഷ​റ​ഫ്, സി.​പി ബാ​ബു, മാ​ത്യൂ​സ്, ഉ​ഷാ​രാ​മ​ദാ​സ്, ഷാ​ജി. സി., ​ബോ​ബ​ൻ, ച​ന്ദ്ര​ൻ ക​ല്ല​ട​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.