യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ട് വി​ദേ​ശ​ത്തേ​ക്ക് പോ​യ ആ​ൾ പി​ടി​യി​ൽ
Wednesday, September 22, 2021 11:41 PM IST
കൊല്ലം: ദ​ളി​ത് യു​വാ​വി​നെ ബൈ​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ക​രു​നാ​ഗ​പ്പ​ള​ളി തൊ​ടി​യൂ​ർ ഇ​ട​ക്കു​ള​ങ്ങ​ര അ​ൻ​സി​ൽ നി​വാ​സി​ൽ അ​ഹി​നാ​സ് (21) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
കഴിഞ്ഞ ജനുവരിയിൽ ക​രു​നാ​ഗ​പ്പ​ള​ളി മാ​ളി​യേ​ക്ക​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് വ​ട​ക്ക്ഭാ​ഗ​ത്തു​ള​ള റോ​ഡി​ലൂ​ടെ ആ​ഡം​ബ​ര മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വ​രു​ക​യാ​യി​രു​ന്ന പ്ര​തി​ക്ക് ക​ട​ന്ന് പോ​കാ​നി​ടം കൊ​ടു​ത്തി​ല്ലാ​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ൾ ക​ല്ലേ​ലി​ഭാ​ഗം പ്ലാ​വി​ള തെ​ക്ക​തി​ൽ ര​തീ​ഷി​നെ ബൈ​ക്ക് കൊ​ണ്ട ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.
ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​തീ​ഷ് ഓഗ​സ്റ്റ് മാ​സ​മാ​ണ് സാ​ധ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യി​ലെ ര​ക്തം ക​ട്ട​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ൻ റ്റി ​ പ്ര​തി​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച ലു​ക്ക്ഒൗ​ട്ട് സ​ർ​ക്കു​ല​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി നെ​ടു​ന്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.
ക​രു​നാ​ഗ​പ്പ​ള​ളി​യി​ൽ എ​ത്തി​ച്ച പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള​ളി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷൈ​നു​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ. ജി, ​എ​സ്‌​സ്.ഐ മാ​രാ​യ ജ​യ​ശ​ങ്ക​ർ, അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ടർ, ​റ​സ​ൽ ജോ​ർ​ജ്ജ്, എ.​എ​സ്‌​സ്.​ഐ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.