അ​ന്യ​സം​സ്ഥാ​ന മ​ത്സ്യ ക​ച്ച​വ​ട​ക്കാ​രി​യെ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് ആ​ക്ര​മി​ച്ചു
Wednesday, September 22, 2021 11:26 PM IST
ചാ​ത്ത​ന്നൂ​ർ: അ​ന്യ​സം​സ്ഥാ​ന​ക്കാ​രി​യാ​യ മ​ത്സ്യ ക​ച്ച​വ​ട​ക്കാ​രി​യെ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് സാ​മൂ​ഹ്യ വി​രു​ദ്ധ​ൻ ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പം വി​ഐ​പി കോ​ള​നി​യി​ൽ മ​ത്സ്യ വി​ൽ​പ​ന​യ്ക്കാ​യി പോ​യ അ​ന്യ​സം​സ്ഥാ​ന മ​ത്സ്യ ക​ച്ച​വ​ട​ക്കാ​രി 30 വ​യ​സു​ള്ള സു​ധ​ക്കാ​ണ് വി​ഐ​പി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ മ​ണി​ക​ണ്ഠ​നി​ൽ നി​ന്നും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഇ​ങ്ങ​നെ. ഉ​ച്ച​യോ​ടെ മ​ത്സ്യ ക​ച്ച​വ​ട​ത്തി​നാ​യി വി​ഐ​പി കോ​ള​നി​യി​ൽ മ​ത്സ്യ​വു​മാ​യെ​ത്തി​യ സു​ധ അ​ടു​ത്തു​ള്ള വീ​ട്ടി​ൽ മ​ത്സ്യം കൊ​ടു​ത്ത​തി​നു ശേ​ഷം കൈ ​വൃ​ത്തി​യാ​ക്കു​ന്ന​തി​നു വേ​ണ്ടി സ​മീ​പ​ത്തു​നി​ന്ന് പ​ച്ചി​ല ഇ​റു​ത്ത് കൈ ​തു​ട​ച്ചു. അ​തി​നു ശേ​ഷം ന​ട​ന്നു പോ​ക​വേ മ​ണി​ക​ണ്ഠ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ മ​തി​ലി​ൽ കൈ ​തു​ട​ച്ച​ത് വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ നി​ന്ന് ക​ണ്ട മ​ണി​ക​ണ്ഠ​ൻ താ​ഴെ ഇ​റ​ങ്ങി​വ​രു​ക​യും അ​സ​ഭ്യം വി​ളി​ച്ചു കൊ​ണ്ട് മ​ത്സ്യ ക​ച്ച​വ​ട​ക്കാ​രി​യാ​യ ക​ട​ന്നു​പി​ടി​ച്ചു അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വ​ത്രെ.
ശേ​ഷം ഇ​യാ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​രു വോ​യി​സ് സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്തു. ഈ ​വോ​യി​സ് സ​ന്ദേ​ശം പ​ര​വൂ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ഈ ​വി​വ​രം ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ക​യ.ും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ മ​ണി​ക​ണ്ഠ​നെ​തി​രെ പ​ര​വൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി മ​ണി​ക​ണ്ഠ​ൻ ഒ​ളി​വി​ൽ​പോ​യി. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.