കി​ഴ​ക്ക​ന്‍ മ​ല​യോ​ര​ത്തെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ലയ്​ക്ക് റെ​യി​ല്‍​വേ​യു​ടെ പൂ​ട്ട്‌
Wednesday, September 22, 2021 11:26 PM IST
തെ​ന്മ​ല : കി​ഴ​ക്ക​ന്‍ മ​ല​യോ​ര​ത്തെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് റെ​യി​ല്‍​വേ​യു​ടെ പൂ​ട്ട്‌. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണ് ഈ ​ന​ട​പ​ടി എ​ന്ന് റെ​യി​ല്‍​വേ വി​ശ​ദീ​ക​രി​ക്കു​ന്നു. മു​മ്പ് പാ​ല​ത്തി​ന് താ​ഴെ ഭാ​ഗ​ത്ത് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് പൂ​ട്ടി ഇ​ടാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച റെ​യി​ല്‍​വേ ഇ​പ്പോ​ള്‍ മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന പ​ട​വു​ക​ള്‍ വ​ലി​യ ഗേ​റ്റ് ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യും പൂ​ട്ടി.

കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഏ​തൊ​രാ​ള്‍​ക്കും കാ​ഴ്ച്ച​യു​ടെ വി​സ്മ​യം സ​മ്മാ​നി​ച്ച്‌ ഉ​യ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന ഒ​ന്നാ​ണ് തെ​ന്മ​ല​ക്കും ആ​ര്യ​ങ്കാ​വി​നും ഇ​ട​യി​ലു​ള്ള ക​ണ്ണ​റ പാ​ല​ങ്ങ​ള്‍. ഇ​തി​ല്‍ ച​രി​ത്ര പ്രാ​ധാ​ന്യ​വും ഏ​റ്റ​വും വ​ലു​തും മ​നോ​ഹ​രു​വാ​യ ഒ​ന്നാ​ണ് പ​തി​മൂ​ന്നു ക​ണ്ണ​റ പാ​ലം. ബ്രി​ട്ടീ​ഷ്‌​കാ​ര്‍ നി​ര്‍​മി​ച്ച ഈ ​പാ​ലം കാ​ണാ​നും ഇ​വി​ടെ നി​ന്നും ഫോ​ട്ടോ എ​ടു​ക്കാ​നും മാ​ത്ര​മാ​യി ദി​ന​വും നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തി​യി​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ഇ​തു​വ​ഴി​പോ​കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ ഏ​റെ​യും ഇ​വി​ടെ ഇ​റ​ങ്ങാ​തെ പോ​കി​ല്ല.

പാ​ല​ത്തി​ല്‍ താ​ഴെ ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തു സ​മീ​പ​ത്തെ ചെ​റി​യ പ​ടി​ക്കെ​ട്ടി​ലൂ​ടെ മു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ അ​പൂ​ര്‍​വ​മാ​യ കാ​ന​ന ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യും. ഒ​പ്പം തു​ര​ങ്ക​വും റെ​യി​ല്‍ പാ​ള​വും എ​ല്ലാം മി​ക​ച്ച ദൃ​ശ്യ​ചാ​രു​ത​യാ​ണ് സ​മ്മാ​നി​ക്കു​ക. എ​ന്നാ​ല്‍ ഇ​വ​യെ​ക്കെ​ല്ലാം ക​ടി​ഞ്ഞാ​ണ്‍ ഇ​ട്ടു​കൊ​ണ്ട്‌ ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം റെ​യി​ല്‍​വേ ഗേ​റ്റ് സ്ഥാ​പി​ച്ചു ത​ട​ഞ്ഞു.

ഇ​തോ​ടെ ഇ​നി പാ​ല​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യു​ള്ള കാ​ഴ്ച ആ​സ്വ​ദി​ക്കാ​ന്‍ ആ​ര്‍​ക്കും ക​ഴി​യി​ല്ല. അ​തേ​സ​മ​യം റെ​യി​ല്‍​വേ​യു​ടെ ഈ ​നീ​ക്കം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് ചെ​റു​ത​ല്ല ന​ഷ്ടം സ​മ്മാ​നി​ക്കു​ന്ന​ത്. പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ലം കാ​ണാ​ന്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​ര്‍ ഇ​നി നി​രാ​ശ​യോ​ടെ മ​ട​ങ്ങും. എ​ന്നാ​ല്‍ റെ​യി​ല്‍​വേ​യു​ടെ ന​ട​പ​ടി​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.