നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, September 21, 2021 11:32 PM IST
കൊല്ലം: ന​ഗ​ര​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ക്ക​പ്പ് വാ​നി​ൽ നി​ന്നും 2400 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. വാ​ടി പു​ക​യി​ല പ​ണ്ടക​ശാ​ല റോ​ഡി​ൽ വ​ച്ചാ​ണ് പി​ക്ക്അ​പ്പ് വാ​നി​ൽ കൊ​ണ്ട ുവ​രി​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ൽ​പ്പ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് സം​ഘം പി​ന്നി​ലെ ടാ​ർ​പ്പാ​ളി​ൻ നീ​ക്കി​യ സ​മ​യം ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​ക്ക് കെ​ട്ടു​ക​ളി​ലാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെത്തി. പു​ക​യി​ല​യും വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

അ​ൽ​ഷി​മേ​ഴ്സ് ദി​നാ​ച​ര​ണം ന​ട​ത്തി

കൊ​ട്ടി​യം: ലോ​ക അ​ൽ​ഷി​മേ​ഴ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ അ​ൽ​ഷി​മേ​ഴ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ല​ക്സാ​ണ്ട​ർ കെ. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​വ. സി​സ്റ്റ​ർ വി​ന്നി വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ശേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡോ. ​ആ​ൽ​ഫ്ര​ഡ് വി. ​സാ​മു​വ​ൽ, ഡോ. ​സു​ജ​ൻ ടി. ​രാ​ജ്, സൈ​ക്കോ​ള​ജി​സ്റ്റ് ശ്രീ​കാ​ന്ത് എ. ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഹോ​ളി​ക്രോ​സ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ ല​ഘു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

ദേ​ശീ​യ സ​മ്മേ​ള​നം 25ന്

​കൊ​ല്ലം : സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) ദേ​ശീ​യ സ​മ്മേ​ള​നം 25,26 തീ​യ​തി​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ദ്ധ​സേ​വാ​ഗ്രാ​മി​ൽ ന​ട​ക്കും. രാ​ജ്യ​ത്തെ 22 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ ത​ല​ത്തി​ൽ സോ​ഷ്യ​ലി​സ്റ്റ് ഏ​കീ​ക​ര​ണ ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും.
അ​തോ​ടൊ​പ്പം ത​ന്നെ പാ​ർ​ട്ടി മു​ന്നോ​ട്ടു വെ​ക്കു​ന്ന പ്ര​ധാ​ന മു​ദ്രാ​വാ​ക്യ​മാ​യ എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ​വ​ർ​ക്കും വീ​ട് എ​ന്ന ല​ക്ഷ്യം നേ​ടു​ന്ന​തി​നാ​യി ദേ​ശീ​യ, ത​ല​ത്തി​ലു​ള്ള പ്ര​ക്ഷോ​ഭ​ പ​രി​പാ​ടി​ക​ൾ​ക്കും യോ​ഗം രൂ​പം ന​ൽ​കു​മെ​ന്നു സം​സ്ഥാ​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ന്പ​ളം സോ​ള​മ​ൻ പറഞ്ഞു.