മ​ദ്യ​പ​ൻ​മാ​രു​ടെ ആ​ക്ര​മ​ണം; പ​ള്ളി കൈ​ക്കാ​ര​ന് പ​രി​ക്ക്
Friday, September 17, 2021 11:35 PM IST
ച​വ​റ : മ​ദ്യ​പ​ൻ​മാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ള്ളി കൈ​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കോ​ട​തി റി​ട്ട. ജീ​വ​ന​ക്കാ​ര​നും പ​ള്ളി കൈ​ക്കാ​ര​നു​മാ​യ ജെ​യിം​സി​നാ​ണ് ( 57)പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ന് ​കോ​വി​ൽ​ത്തോ​ട്ട​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. പ​ള്ളി​വ​ക പു​ര​യി​ട​വും കാ​ടു​ക​യ​റി​യ പ്ര​ദേ​ശ​വും വൃ​ത്തി​യാ​ക്കു​ന്ന​ത് നോ​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു മ​ർ​ദന​മെ​ന്നു ജെ​യിം​സ് ച​വ​റ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മ​ർ​ദന​ത്തി​ൽ ജെ​യിം​സി​ന്‍റെ കൈ​യ്ക്ക്‌ ഒ​ടി​വ് ഉ​ണ്ട്. അ​ക്ര​മി​ക​ൾ ക​ണ്ണ​ട​യും ത​ക​ർ​ത്തു. പ​രി​ക്കേ​റ്റ ജെ​യിം​സ് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ന്മ​ന മേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ജോ​സ്, ഷാ​ജി എ​ന്നി​വ​രാ​ണ് ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നു കാ​ണി​ച്ചാണ് ജെ​യിം​സ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കിയത്.

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇന്ന്

കൊ​ല്ലം:ഫാ​ത്തി​മാ മാ​താ നാ​ഷ​ണ​ല്‍ ഓ​ട്ടോ​ണ​മ​സ് കോ​ളേ​ജി​ല്‍ ബി​രു​ദ കോ​ഴ്സു​ക​ളി​ല്‍ പ​ട്ടി​ക​ജാ​തി ​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍ മാ​ത്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, പോ​ളി​മ​ര്‍ കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ജി​യോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും, സെ​ല്‍​ഫ് ഫി​നാ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, ബി.​കോം.​കോ​ഓ​പ്പ​റേ​ഷ​ന്‍, ബി.​കോം.​കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ബി.​സി.​എ.​എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ഏ​താ​നും ചി​ല ഒ​ഴി​വു​ക​ള്‍ ഉ​ണ്ട്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള എസ് സി, എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇന്ന് രാ​വി​ലെ 10 ന് അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം കോ​ളേ​ജ് ഓ​ഫീ​സി​ല്‍ എ​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പാ​ള്‍ അ​റി​യി​ച്ചു.