ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ വി​കാ​ര​ധീ​ന​നാ​യി സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍​എ
Friday, September 17, 2021 11:35 PM IST
ച​വ​റ: മ​ന്ത്രി​യു​ടെ മു​ന്നി​ല്‍ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള​വ​ത​രി​പ്പി​ച്ച് വി​കാ​ര​ധീ​ന​നാ​യി ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ. കെ​എം​എം​എ​ല്‍ ക​മ്പ​നി​യു​ടെ ദ്ര​വീ​കൃ​ത ഓ​ക്‌​സി​ജ​ന്‍ ഉ​ത്പ്പാ​ദ​ന ശേ​ഷി പ്ര​തി​ദി​നം ഏ​ഴു ട​ണ്ണി​ല്‍ നി​ന്നും പ​ത്തു ട​ണ്ണാ​ക്കി വ​ര്‍​ധി​പ്പി​ച്ച ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ്, ഹോ​ട്ട് ബാ​ഗ് ഫി​ല്‍​ട്ട​ര്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് എംഎ​ല്‍.എ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളാ​യ ക​മ്പ​നി​യി​ലെ ക​രാ​ര്‍​കാ​രു​ടെ വി​ഷ​യ​ങ്ങ​ളും ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര​ണം മ​ലി​ന​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ച​ത്.
പ​ന്മ​ന ചി​റ്റൂ​രി​ല്‍ മ​ല​നീ​ക​ര​ണം കാ​ര​ണം താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​സ്ഥ​യാ​ണ​ന്നും കാ​യ​ല്‍ മ​ത്സ്യ​ങ്ങ​ള്‍ പോ​ലും പെ​ട്ടെ​ന്ന് ച​ത്തൊ​ടു​ങ്ങു​ന്ന​ത് മ​ലീ​നി​ക​ര​ണം കാ​ര​ണ​മാ​ണ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ത്ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ത​യ്യാ​റാ​ക​ണം.​ അ​തോ​ടൊ​പ്പം ക​മ്പ​നി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നു നി​ന്ന് ക​മ്പ​നി​യെ ലാ​ഭ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ അ​ഹോ​രാ​ത്രം പ്ര​യ​ത്‌​നി​ക്കു​ന്ന ക​മ്പ​നി നേ​രി​ട്ടു​ള്ള ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് എം.​എ​ല്‍.​എ ഉ​ന്ന​യി​ച്ച​ത്.
തു​ട​ര്‍​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മ​ന്ത്രി അ​തി​നു​ള്ള മ​റു​പ​ടി​യും ന​ല്‍​കി.​ മ​ലി​നീ​ക​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നും അ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റെ ചു​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കാ​ന്‍ ക​മ്പ​നി അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ഇ​വ​രു​ടെ ജോ​ലി​യു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രു​ക​യാ​ണ്. മ​ത്സ്യ​ങ്ങ​ള്‍ ച​ത്തൊ​ടു​ങ്ങു​ന്ന​ത് മ​ല​നീ​ക​ര​ണ​മ​ല്ല​ന്നും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ച്ച് അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി മ​റു​പ​ടി​യും ന​ല്‍​കി.