എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ​രി​ഗ​ണ​ന : മ​ന്ത്രി
Friday, September 17, 2021 10:53 PM IST
ച​വ​റ: സം​സ്ഥാ​ന​ത്ത് ഹൈ​ടെ​ക് സ്കൂ​ൾ പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മ്പോ​ഴും എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ മി​ക​ച്ച പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി.
വ​ട​ക്കും​ത​ല എ​സ് വിപി​എംഎ​ച്ച്എ​സ് സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽസി അ​വാ​ർ​ഡ് ദാ​ന​വും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​എ അ​ബ്ദു​ൽ ഷു​ക്കൂ​റി​നെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പി ​റ്റി എ ​പ്ര​സി​ഡ​ന്‍റ് ടി.​പി സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എംപി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ എ​സ്എ​സ്എ​ൽസി അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ കെ. ​ഭ​ദ്ര​ൻ​പി​ള്ള, പ​ൻ​മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മി.​എം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ഷാ സു​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം മ​ല്ല​യി​ൽ അ​ബ്ദു​ൽ സ​മ​ദ്, സി​ന്ധു ജെ, ​ശ്രീ​ലേ​ഖ വി.​എ​ൻ, ഹെ​ഡ്മി​സ്ട്ര​സ് സു​ഷ​മ​ദേ​വി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് ച​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.