അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച റേ​ഷ​ന​രി പി​ടി​കൂ​ടി
Friday, September 17, 2021 10:53 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി​യും ഗോ​ത​മ്പും പോ​ലീ​സ് പി​ടി​കൂ​ടി. കു​ല​ശേ​ഖ​ര​പു​രം, ക​ട​ത്തു​ർ, പു​ത്ത​ൻ​പു​ര​യി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് റേ​ഷ​ൻ സാ​ധm​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി യു​ടെ നി​ർ​ദേശ​പ്ര​കാ​രം​പു​ല​ർ​ച്ചെ മൂ​ന്നോടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.
വി​ത​ര​ണ​ത്തി​നാ​യി​വീ​ടി​ന് സ​മീ​പ​ത്ത് മി​നി​ലോ​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന 163 ചാ​ക്ക് അ​രി​യും എ​ട്ടു ചാ​ക്ക് ഗോ​ത​മ്പു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
റേ​ഷ​ൻ​ധാ​ന്യ​ങ്ങ​ൾ പോ​ളീ​ഷ് ചെ​യ്ത് പു​തി​യ ബ്രാ​ൻ​ഡ​ഡ് പേ​രി​ൽ മാ​ർ​ക്ക​റ്റി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം.
പോ​ലീ​സ് എ​ത്തു​ന്ന​തു ക​ണ്ട ലോ​റി​യു​ടെ ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ്റ് ചെ​യ്തു.
എ​സ് ഐ ​മാ​രാ​യ ജ​യ​ശ​ങ്ക​ർ, അ​ലോ​ഷ്യ​സ്, സി​ദ്ദിഖ്, റ​സ​ൽ, സി ​പി ഒ ​രാ​ജീ​വ്, സ്പെ​ഷൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ത​മ്പാ​ൻ, വി​നോ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്.