ലോ​ക​സം​സ്കാ​ര​ത്തി​ന് വി​ശ്വ​ക​ർ​മജ​ർ ന​ല്കി​യ സം​ഭാ​വ​ന​ക​ൾ അ​മൂ​ല്യ​ം
Friday, September 17, 2021 10:53 PM IST
കൊല്ലം: ലോ​ക സം​സ്കാ​ര​ത്തി​ന് വി​ശ്വ​ക​ർ​മജ​ർ ന​ല്കി​യ സം​ഭാ​വ​ന​ക​ൾ അ​മൂ​ല്യ​ങ്ങ​ളാ​ണെ​ന്ന് വി​ശ്വ​ക​ർ​മവേ​ദ​പ​ഠ​ന​കേ​ന്ദ്ര ധാ​ർ​മി​ക സം​ഘം.
ഗ്രീ​സ്, മെ​സ​പ്പൊ​ട്ടേ​മി​യ, അ​റേ​ബ്യ, ഈ​ജി​പ്ത്, പേ​ർ​ഷ്യ തു​ട​ങ്ങി​യ രാ​ഷ്ട്ര​ങ്ങ​ളു​ടെ ച​രി​ത്ര സം​ഹി​ത​ക​ൾ പ​രി​ശോ​ധി​ക്കു​പ്പോ​ൾ ബൗ​ദ്ധി​ക​വും സ​ർ​ഗാ​ത്മ​ക​ത​യും ശി​ല്പ വൈ​ദ​ഗ്ധ്യവും താ​ത്ത്വി​ക-​ഗ​ണി​ത ശാ​സ്ത്ര​ങ്ങ​ളു​ടെ വി​കാ​സ​വും ലോ​ക​വി​ശ്വ​ക​ർ​മജ​രു​ടെ ക​ര​വി​രു​തു​ക​ളാ​ണെ​ന്നും യോഗം അഭിപ്രായപ്പെട്ടു.
വി​ശ്വ​ക​ർ​മദി​നാ​ച​ര​ണം വി​ശ്വ​ക​ർ​മ്മ​വേ​ദ​പ​ഠ​ന​കേ​ന്ദ്ര ധാ​ർ​മ്മി​ക സം​ഘം സം​സ്ഥാ​ന അ​ധ്യക്ഷ​ൻ ആ​റ്റൂ​ർ ശ​ര​ച്ച​ന്ദ്ര​ൻ ഉദ്ഘാടനം ചെയ്തു.
​ഗ്രീ​സി​ൽ ചെ​ന്നാ​ൽ ഭാ​ര​ത​ത്തി​ൽ നി​ല്ക്കു​ന്ന​തി​നു തു​ല്യ​മെ​ന്നു് നി​ത്യ​ചൈ​ത​ന്യ​യ​തി എ​ഴു​തി വ​ച്ച​ത് ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ വി​ക​സി​ത​രൂ​പം അ​വി​ടെ ദ​ർ​ശി​ച്ച​തു​കൊ​ണ്ടാ​ണെ​ന്നും ആ​റ്റൂ​ർ ശ​ര​ച്ച​ന്ദ്ര​ൻ പ​റ​ഞ്ഞു
വി​ശ്വ​ക​ർ​മവേ​ദ​പ​ഠ​ന​ കേ​ന്ദ്ര​ധാ​ർ​മി​ക സം​ഘ സം​സ്ഥാ​ന ക​മ്മി​റ്റി​യും അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ ആ​ശ്രാ​മം 702 ബി ​ശാ​ഖ​യും മ​ഹി​ളാ​സം​ഘം ആ​ശ്രാ​മം 918-ാം ശാ​ഖ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ശ്വ​ക​ർ​മ്മ പൂ​ജ​യ്ക്ക് വി.​സു​രേ​ഷ് ബാ​ബു ആ​ചാ​ര്യ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​
പ​ത്മ​നാ​ഭ്.​എ​സ് ക​ർ​മ, ആ​ർ.​കൃ​ഷ്ണ​ൻ, പാ​ർ​ഥൻ.​എ​സ്.​ക​ർ​മ, അ​ന​ന്യ കൃ​ഷ്ണ.​എ, അ​ശ്വ​തി കൃ​ഷ്ണ.​എ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ദ​പാ​രാ​യ​ണ​വും വി​ശ്വ​ക​ർ​മ സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന​യും ന​ട​ന്നു.
അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ ആ​ശ്രാ​മം 702 ബി ​ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​സാ​ദ് അധ്യക്ഷത വ​ഹി​ച്ചു. ​
യൂ​ണി​യ​ൻ പ്ര​തി​നി​ധി റ്റി.​പി.​ശ​ശാ​ങ്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
ശാ​ഖാ സെ​ക്ര​ട്ട​റി ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ, എ​ൽ.​പ്ര​കാ​ശ്, ഗി​രി​ജ​അ​നി​ൽ, പി.​വി​ജ​യ​മ്മ, ര​ജ​നി​സു​നി​ൽ, സ​ര​സ്വ​തി​ന​ട​രാ​ജ​ൻ​എ​ന്നി​വ​ർ പ്രസംഗി​ച്ചു.