സ​വാ​രി​ക്കി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​റ​ന്ന സ്വ​ര്‍​ണ​വും പ​ണ​വും ഉ​ട​മ​യ്ക്ക് ന​ല്‍​കി
Friday, September 17, 2021 7:04 AM IST
പ​ത്ത​നാ​പു​രം: സ​വാ​രി​ക്കി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വെ​ച്ച് മ​റ​ന്ന സ്വ​ര്‍​ണ​വും പ​ണ​വും ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. പ​ത്ത​നാ​പു​രം ഡി​പ്പോ സ്റ്റാ​ന്‍റി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന കു​ണ്ട​യം സ്വ​ദേ​ശി ന​വാ​സാ​ണ് ഒ​രു​പ​വ​ന്‍ തൂ​ക്കം വ​രു​ന്ന വ​ള​യും മോ​തി​ര​വും പ​തി​നോ​രാ​യി​രം രൂ​പ​യും ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്.
അ​ടൂ​ര്‍ തെ​ങ്ങ​മം സ്വ​ദേ​ശി​നി​യാ​യ ല​ക്ഷ്മി​കു​ട്ടി​യു​ടെ പ​ണ​മാ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട​ത്. സ​ഹോ​ദ​രി​യാ​യ മാ​ങ്കോ​ട് ഒ​രി​പ്പു​റം മാ​യാ​വി​ലാ​സ​ത്തി​ല്‍ ഓ​മ​ന​ക്കൊ​പ്പം പ​ത്ത​നാ​പു​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി തി​രി​കെ പോ​ക​വേ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പേ​ഴ്സ് വെ​ച്ച് മ​റ​ന്നു പോ​വു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പേ​ഴ്സ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ന​വാ​സ് ആ​ശു​പ​ത്രി​യി​ല്‍ വി​വ​രം അ​റി​യി​ച്ച ശേ​ഷം പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കൈ​മാ​റി. ക​ണ്ണി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്കാ​യി ല​ക്ഷ്മി​ക്കു​ട്ടി​ക്ക് ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​ണ​മാ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട​ത്. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും കൈ​മാ​റി. മാ​തൃ​കാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഡ്രൈ​വ​ര്‍ ന​വാ​സി​നെ പ​ത്ത​നാ​പു​രം പോ​ലീ​സ് അ​നു​മോ​ദി​ച്ചു.