നഗരത്തിലെ ട്രാഫിക് ചിഹ്നങ്ങൾ മാഞ്ഞ‌‌‌‌‌‌‌‌‌‌‌‌ നിലയിൽ
Friday, September 17, 2021 7:04 AM IST
കൊല്ലം: ന​ഗ​ര​ത്തി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെടു​ന്ന പ​ല ഭാ​ഗ​ങ്ങ​ളി​ലേ​യും സീ​ബ്രാ​ലൈ​നു​ക​ളും ഡി​വൈ​ഡ​റു​ക​ളും യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​തി​രി​ക്കു​ന്ന​ത് അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്നു. പ്ര​ധാ​ന​പെ​ട്ട പ​ല ഭാ​ഗ​ത്ത് നി​ന്നും വ​ന്നു ചേ​രു​ന്ന റോ​ഡു​ക​ളു​ടെ മധ്യ ഭാ​ഗ​ത്ത് കാ​ണപ്പെ​ടു​ന്ന ഡിവൈ ഡ​റു​ക​ളു​ടെ വ​ശ​ത്താ​യി സ്ഥാപി​ക്കേ​ണ്ട അ​പ​ക​ട സൂച​ന സ്റ്റി​ക്ക​റു​കൾ ഇ​ല്ലാ​ത്ത​ത് അ​അ​പ​ക​ട സ​ാധ്യത കൂ​ടാ​ൻ ഇ​ട​യാ​ക്കു​ന്നു.
കൊ​ല്ലം ചി​ന്ന​ക്ക​ട , ക​ട​പ്പാ​ക്ക​ട, എ​സ്എൻ കോ​ള​ജ് റോ​ഡ് , ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ ,ക​പ്പ​ല​ണ്ടി മു​ക്ക് ജം​ഗ്ഷ​ൻ, എ ​ആ​ർ ക്യാ​മ്പ് എ​ന്നീ ന​ഗ​ര ഹൃ​ദ​യ​ങ്ങ​ളി​ൽ അ​സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള അ​പ ക​ട​ങ്ങ​ളി​ൽ ഏ​റെ​യും ഡി​വൈടറു​ക​ളി​ലും ഫു​ഡ് പാ​ത്തി​ലെ കൈ​വ​രി​ക​ളും ഇ​ടി​ച്ച് ത​ക​ർ​ത്ത് ക​യ​റി​യാ​ണ് .
അ​ടു​ത്തി​ടെ കൊ​ല്ലം ക്രി​സ്തു​രാ​ജ് സ്കൂ​ളി​ന് സ​മീ​പം അ​സ​മ​യ​ത്ത് ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന അ​പ​ക​ട​വും ഉ​ണ്ടാ​യി. റി​ഫ്ള​റ്ററുക​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ പ​ണി​ക​ളോ ന​ട​ത്താ​തി​രി​ക്കു​ന്ന​താ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം .
ക​ട​പ്പാ​ക്ക​ട ജം​ഗ്ഷ​നി​ലെ റോ​ഡി​ലെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ടാ​റിം​ഗി​നെ തു​ട​ർ​ന്ന് ഡി​വൈ​ഡ​റു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ നി​ല​യി​ലാ​ണ്. ഇ​തും ഈ ​ഭാ​ഗ​ത്തേ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു .അ​തി​നാ​ൽ ടൗ​ണി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലെ ഡി​വൈ​ഡ​റു​ക​ൾ, സീ​ബ്രാ ലൈ​നു​ക​ൾ, അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ എ​ന്നി​വ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ക​യും റി​ഫ്ല​ക്ട​റുകർ സ്ഥാ​പി​ച്ചും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണമെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.