ക​മ്പ​നി പ​ടി​ക്ക​ൽ ആ​ർഎ​സ്പി​യു​ടെ സ​മ​രം
Friday, September 17, 2021 7:04 AM IST
ച​വ​റ: ഐ ​ആ​ർ ഇ ​ക​മ്പ​നി പ​ടി​ക്ക​ൽ ആ​ർ​എ​സ്പി​യു​ടെ സ​മ​രം ന​ട​ന്നു.​ ആ​ർ​എ​സ്പി ക​രി​ത്തു​റ ബ്രാ​ഞ്ച് ക​മ്മ​ിറ്റി​യു​ടെ​യും ഐ​ആ​ർഇ ലാ​ന്‍റിം​ഗ്, ലോ​ഡിം​ഗ് ആൻഡ് അ​ൺ​ലോ​ഡിം​ഗ് ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ യുറ്റിയുസി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ഡിം​ഗ് അ​ൺ​ലോ​ഡിം​ഗ് ഫോ​റ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ക, ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ സ്ഥി​ര നി​യ​മ​നം ന​ട​ത്തു​ക. ഖ​ന​ന പ്ര​ദേ​ശ​ത്ത് പു​ന​ര​ധി​വാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ക​മ്പ​നി പ​ടി​ക്ക​ൽ​സ​മ​രം ന​ട​ന്ന​ത്.
ധ​ർ​ണ എ​ൻ.കെ .​പ്രേ​മ​ച​ന്ദ്ര​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർഎ​സ്പി ച​വ​റ മ​ണ്ഡ​ലം ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ​എ​സ്പി ച​വ​റ മ​ണ്ഡ​ലം ക​മ്മ​ിറ്റി അം​ഗം വി.​വി​ല്ല്യം​ഗ്ട​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർഎ​സ്​പി ച​വ​റ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഡി.​സു​നി​ൽ​കു​മാ​ർ, മ​ണ്ഡ​ലം ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ എം.​പി.​ശ്രീ​കു​മാ​ർ, എ.​വ​ർ​ഗീ​സ്, നീ​ണ്ട​ക​ര ലോ​ക്ക​ൽ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി ശി​വ​ൻ​കു​ട്ടി, ഐ​ക്യ മ​ഹി​ളാ​സം​ഘം ക​മ്മ​റ്റി അം​ഗ​വും മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ ആ​ൽ​ഫോ​ൺ​സാ സൈ​മ​ൺ, ആ​ർവൈഎ​ഫ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ജി​ജോ ജോ​സ​ഫ് ബെ​യി​സി​ൽ അ​ല​ക്സാ​ണ്ട​ർ,തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.