വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍
Friday, September 17, 2021 7:01 AM IST
കൊല്ലം: വ​നം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ എ​ട്ട് വ​രെ ന​ട​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫി, ഹ്ര​സ്വ​ചി​ത്ര മ​ത്സ​രം, യാ​ത്രാ​വി​വ​ര​ണം, പോ​സ്റ്റ​ര്‍ ഡി​സൈ​നി​ങ്, ക്വി​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​ത്തി​നു​ള്ള എ​ന്‍​ട്രി​ക​ള്‍ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25 ആ​ണ്. മ​റ്റു​ള്ള​വ​യു​ടേ​ത് 30 വ​രെ ന​ല്‍​കാം. www.forest.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ എ​ന്‍​ട്രി​ക​ള്‍ അ​പ്ലോ​ഡ് ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9447979082, 0471 2360762, 9447979135, 0471 2360462, 9447979066, 0492 4222524, 0487- 2699017, 9447979071, 0497 2760394.