യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി
Friday, September 17, 2021 6:58 AM IST
കൊല്ലം: യു​വാ​വി​നെ വി​ളി​ച്ച് വ​രു​ത്തി മു​ൻ​വൈ​രാ​ഗ്യം മൂ​ലം കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​കോ​ണം കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ പ്രി​ജി​ത്ത് (24) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ല്ലു​വാ​തു​ക്ക​ൽ മാ​ട​ൻ​കാ​വ് ഗ്രൗ​ണ്ടിൽ ​വ​ച്ചാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ സ്വാ​തി​രാ​ജി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​ന്ന് പ​ക​ൽ ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ൽ വ​ച്ച് ഇ​യാ​ൾ സ്വാ​തി​രാ​ജി​ന്‍റെ തോ​ള​ത്ത് ത​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ൽ സ്വാ​തി​രാ​ജി​നെ ഉ​പ്ര​ദ്ര​വി​ച്ചി​രു​ന്നു. വൈ​കു​ന്നേ​രം പ്ര​ശ്നം പ​റ​ഞ്ഞ് തീ​ർ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് സ്വാതി രാജിനെ ഇ​യാ​ൾ മാ​ട​ൻ​കാ​വ് ഗ്രൗ​ണ്ട ിലേ​ക്ക് വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു.
അ​വി​ടെ വ​ച്ച് ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ല്ല് കൊ​ണ്ട ് സ്വാ​തി​രാ​ജി​നെ അ​ടി​ച്ച് വീ​ഴ്ത്തി ത​ല​യി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ച സ്വാ​തി​രാ​ജി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട ് പോ​യി. സം​ഭ​വ​ത്തി​ന് ശേ​ഷം സ്ഥ​ലം വി​ട്ട പ്രി​ജി​ത്ത് മേ​വ​ന​ക്കോ​ണ​ത്ത് തി​രി​കെ എ​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ മേ​വ​ന​ക്കോ​ണം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ എ.​അ​ൽ​ജ​ബ​ർ, എ​സ്ഐ ആ​ശാ വി ​രേ​ഖ, എ​എ​സ്​ഐമാ​രാ​യ അ​ഖി​ലേ​ഷ്, ന​ന്ദ​കു​മാ​ർ, എ​സ് സി​പി​ഒ അ​ജൂ എ ​ഫെ​ർ​ണാ​ണ്ടസ്, ​സി​പിഓ സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.