ദേ​ശീ​യ​പാ​ത 183 ന്‍റെ വി​ക​സ​നം 13 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​പി
Wednesday, September 15, 2021 11:11 PM IST
കൊ​ല്ലം: ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ക​ട​വൂ​ര്‍ ഒ​റ്റ​ക്ക​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ പെ​രി​നാ​ട് ആ​ര്‍​ഒ​ബി വ​രെ​യു​ള​ള ദേ​ശീ​യ​പാ​ത 183 ന്‍റെ വി​ക​സ​നം പ​ര​മാ​വ​ധി ഒ​ഴി​പ്പി​ക്ക​ല്‍ ഒ​ഴി​വാ​ക്കി 13 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത 183 കൊ​ല്ലം - തേ​നി വി​ക​സ​ന പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ ക​ര​ട് പ​രേ​ഖ സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ദേ​ശീ​യ​പാ​ത 183 ഹൈ​സ്കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നാ​ണ് ആ​രം​ഭി​ച്ചി​രു​ന്ന​ത്. ദേ​ശീ​യ​പാ​ത 66 പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബൈ​പാ​സ് ദേ​ശീ​യ​പാ​ത​യാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​ശീ​യ​പാ​ത 66 , 183 എ​ന്നി​വ ഒ​ത്തു​ചേ​രു​ന്ന ക​ട​വൂ​ര്‍ ഒ​റ്റ​യ്ക്ക​ല്‍ നി​ന്നു​മാ​ണ് പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.
ക​ട​വൂ​ര്‍ ഒ​റ്റ​യ്ക്ക​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ പെ​രി​നാ​ട് ആ​ര്‍​ഒ​ബി വ​രെ​യു​ള​ള നാ​ല് കി​ലോ​മീ​റ്റ​ര്‍ റോ​ഡ് വി​ക​സ​ന​ത്തി​ന് 13 മീ​റ്റ​ര്‍, 15 മീ​റ്റ​ര്‍, 16 മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് വീ​തി​യി​ലു​ള​ള റോ​ഡ് നി​ര്‍​മ്മാ​ണ​മാ​ണ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി പ​ദ്ധ​തി രേ​ഖ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന​നി​ബി​ഡ​മാ​യ ഈ ​പ്ര​ദേ​ശ​ത്ത് 15 മീ​റ്റ​ര്‍, 16 മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡ് വി​ക​സി​പ്പി​ച്ചാ​ല്‍ നൂ​റു ക​ണ​ക്കി​ന് വീ​ടു​ക​ളും, ക​ട​ക​ളും ഒ​ഴി​പ്പി​ക്കേ​ണ്ടി വ​രും. പ്ര​ദേ​ശ​വാ​സി​ക​ളെ വ​ള​രെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് 13 മീ​റ്റ​ര്‍ എ​ന്ന നി​ര്‍​ദേ​ശം മു​ന്നോ​ട്ട് വ​ച്ച​ത്.
പെ​രി​നാ​ട് നി​ന്നും ഭ​ര​ണി​ക്കാ​വ് വ​രെ നി​ല​വി​ലു​ള​ള റോ​ഡ് വീ​തി​കൂ​ട്ടു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​യെ​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി രേ​ഖ. പ​ക​രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള​ള​ത് പെ​രി​നാ​ട് ആ​ര്‍​ഒ​ബി മു​ത​ല്‍ ഭ​ര​ണി​ക്കാ​വ് വ​രെ 16.3 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ അ​ഷ്ട​മു​ടി കാ​യ​ലി​ന് കു​റു​കെ പാ​ല​ങ്ങ​ളും ഗ്രീ​ന്‍​ഫീ​ല്‍​ഡും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള​ള നി​ര്‍​ദേ​ശ​മാ​ണ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ന​ല്‍​കി​യി​ട്ടു​ള്ള​ത്. 30 മീ​റ്റ​ര്‍ വീ​തി​യി​ലു​ള​ള നാ​ല് വ​രി പാ​ത​യ്ക്കാ​ണ് നി​ര്‍​ദേ​ശം.
ഗ്രീ​ന്‍​ഫീ​ല്‍​ഡ് നി​ര്‍​ദേ​ശ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ ത​യ്യാ​റാ​ക്കി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ലം ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ദേ​ശീ​യ​പാ​ത 183, 66, 744, 183-എ ​എ​ന്നി​വ​യു​ടെ സ​മ​ഗ്ര വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി സാ​ധ്യ​മാ​ക്കാ​നു​ള​ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.