കെഎംഎംഎ​ൽ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Saturday, July 31, 2021 11:26 PM IST
ച​വ​റ : കെ ​എം എം ​എ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക​മ്പ​നി പ​ടി​ക്ക​ൽ പ്ര​തിഷേധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സ്‌​ഥി​രം ജി​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ ക​ലാ​വ​ധി ഏ​ക​പ​ക്ഷീ​യ​മാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേധി​ച്ചും ബോ​ണ​സ് വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും , ജി​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ സ്കീം ​കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് ടൈ​റ്റാ​നി​യം കോം​പ്ല​ക്സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്പ​നി പ​ടി​ക്ക​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ തൊഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ​ണി​മു​ട​ക്ക് ഉ​പ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി യൂ​ണി​യ​ൻ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ മോ​ൻ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ അ​നൂ​ബ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു . സു​രാ​ജ്. എ​സ്, വി ​എ​ൻ രാ​ജു, സാ​ലു. എ​സ്, ര​തീ​ഷ്. ആ​ർ, സ​ഹ​ദേ​വ​ൻ , ബ​ഷീ​ർ. എ​ച്, വേ​ണു, സ​ജ​ൻ സിം​ഗ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.