നി​രാ​ലം​ബ​രാ​യ ക​ലാ​കാ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യൊ​രു​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍
Saturday, July 31, 2021 11:26 PM IST
പ​ത്ത​നാ​പു​രം: ജീ​വി​ത​ത്തി​ന്‍റെ വ​സ​ന്ത​കാ​ലം മു​ഴു​വ​ന്‍ ക​ല​യ്ക്കാ​യി മാ​റ്റി​വെ​ച്ച് ഒ​ടു​വി​ല്‍ സ​മ്പാ​ദ്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ജീ​വി​ത​വ​ഴി​യി​ല്‍ വീ​ണു​പോ​കു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള നി​രാ​ലം​ബ​രാ​യ ക​ലാ​കാ​ര​ന്മാ​രെ സം​ര​ക്ഷി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​ണ്ടാ​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.
പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സാം​സ്‌​കാ​രി​ക​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് കൊ​ല്ല​ത്ത് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന നാ​ട​ക​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് അ​വാ​ര്‍​ഡ്ദാ​ന​വും, സ്വ​ന്ത​മാ​യി വീ​ടോ വ​സ്തു​വോ ഇ​ല്ലാ​ത്ത 10 സ്‌​റ്റേ​ജ് ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ഗാ​ന്ധി​ഭ​വ​ന്‍ ന​ല്‍​കു​ന്ന മൂ​ന്നു സെ​ന്‍റ് വീ​തം വ​സ്തു​വി​ന്റെ ആ​ധാ​രം കൈ​മാ​റ​ലും നി​ര്‍​വഹി​ച്ചു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ലാ​സ്വാ​ദ​ക​ര്‍​ക്ക് ടി​ക്ക​റ്റെ​ടു​ത്തു നാ​ട​കം കാ​ണാ​ന്‍ കേ​ര​ള​ത്തി​ലൊ​ട്ടാ​കെ സ്ഥി​രം നാ​ട​ക​വേ​ദി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും അ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി കാ​യം​കു​ള​ത്ത് കെപിഎസിക്ക് ഒ​രു സ്ഥി​രം നാ​ട​ക​വേ​ദി അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​ല്ലാ​തെ മ​രു​ന്നു​ക​ള്‍ കി​ട്ടാ​തെ വേ​ദ​നാ​ജ​ന​ക​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന, തെ​രു​വി​ല്‍ അ​ല​യു​ന്ന ജീ​വി​ത​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങ് ന​ല്‍​കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഗാ​ന്ധി​ഭ​വ​ന്‍ മാ​തൃ​ക​യാ​കു​ന്നു. ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ല്ലാ മാ​സ​വും സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ ക​ലാ​കാ​ര​ന്‍​മാ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ക​ലാ​രം​ഗ​ത്തെ ഗാ​ന്ധി​ഭ​വ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കോ​വി​ഡ് പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ക​ലാ​മേ​ഖ​ല​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും പ​ക​രു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഗാ​ന്ധി​ഭ​വ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഡോ. ​എ.​പി.​ജെ. വേ​ള്‍​ഡ് പ്രൈസ് പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​നും, സി ​ആ​ന്‍റ് എ​സ് ഫൗ​ണ്ടേ​ഷ​ന്‍ അ​വാ​ര്‍​ഡ് ശാ​ന്തി​വി​ള ദി​നേ​ശി​നും, നാ​ട​കോ​ത്സ​വ​ത്തി​ല്‍ ജേ​താ​ക്ക​ളാ​യ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കും മി​ക​ച്ച നാ​ട​ക​ങ്ങ​ള്‍​ക്കു​മു​ള്ള അ​വാ​ര്‍​ഡു​ക​ളും മ​ന്ത്രി സ​മ്മാ​നി​ച്ചു.